അ​റ​ക്കു​ളം പി​എ​ച്ച്സി​യി​ൽ മ​രു​ന്നു​ണ്ട്, ഫാ​ർ​മ​സി​സ്റ്റി​ല്ല; രോ​ഗി​ക​ൾ വ​ല​യു​ന്നു
Wednesday, January 15, 2020 10:26 PM IST
അ​റ​ക്കു​ളം: പി​എ​ച്ച്എ​സി​യി​ലെ ഫാ​ർ​മ​സി തു​റ​ക്കു​ന്നി​ല്ല, മ​രു​ന്ന് ല​ഭി​ക്കാ​തെ ജ​ന​ങ്ങ​ൾ വ​ല​യു​ന്നു. മ​രു​ന്ന് ന​ൽ​കാ​ൻ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ ഡോ​ക്ട​ർ കു​റി​ക്കു​ന്ന മ​രു​ന്നു​ക​ൾ വാ​ങ്ങാ​ൻ വ​രൂ​ന്ന​വ​ർ ല​ഭി​ക്കാ​തെ തി​രി​ച്ചു​പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് .

ഇ​തു​മൂ​ലം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി. കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം യോഗ്യത യുള്ള ആ​ളു​ക​ൾ മാ​ത്ര​മേ മ​രു​ന്ന് കൊ​ടു​ക്കാ​വൂ എ​ന്നാ​ണ് ച​ട്ടം. ഫാ​ർ​മ​സി​സ്റ്റി​നു മാ​ത്ര​മേ മ​രു​ന്നു ന​ൽ​കാ​ൻ അ​ധി​കാ​ര​മു​ള്ളു. പ​ല സ്ഥ​ല​ങ്ങ​ളി​ലും തൂ​പ്പു​കാ​രും അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​രു​മാ​ണ് മി​ക്ക ദി​വ​സ​ങ്ങ​ളി​ലും മ​രു​ന്ന് കൊ​ടു​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ​യാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. അ​റ​ക്കു​ള​ത്തും മ​റ്റും ഫാ​ർ​മ​സി​സ്റ്റ് ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് ഡോ​ക്ട​ർ കു​റി​ക്കു​ന്ന മ​രു​ന്ന് വാ​ങ്ങാ​ൻ അ​ടു​ത്ത ദി​വ​സം വ​ര​ണ​മെ​ന്ന് പ​റ​ഞ്ഞ് വി​ടു​ക​യാ​ണ് പ​തി​വ്.

കു​ള​മാ​വ്, ഉ​ളു​പ്പു​ണി പ​തി​പ്പ​ള്ളി തു​ട​ങ്ങി​യ മ​ല​ന്പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന രോ​ഗി​ക​ൾ ഇ​തു​മൂ​ലം വി​ഷ​മി​ക്കു​ക​യാ​ണ്. ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​ർ മ​രു​ന്ന് കി​ട്ടാ​ൻ ദി​വ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. നി​ല​വി​ലു​ള്ള ഫാ​ർ​മ​സി​സ്റ്റി​നെ ഇ​വി​ടെനി​ന്ന് ത​ട്ട​ക്കു​ഴ​യ്ക്ക് സ്ഥ​ലം മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ല​മാ​ണ് രോ​ഗി​ക​ൾ ക​ഷ്ട​പ്പെ​ടു​ന്ന​ത്. വേ​നൽ​ക്കാ​ല രോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സ​മ​യ​ത്ത് ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് മ​രു​ന്ന് ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് രോ​ഗി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.