തു​ണിസ​ഞ്ചി​ക​ൾ വി​ത​ര​ണംചെ​യ്തു
Wednesday, January 15, 2020 10:29 PM IST
ഉ​പ്പു​ത​റ: ഉ​പ്പു​ത​റ സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​ണി സ​ഞ്ചി​ക​ൾ വി​ത​ര​ണം​ചെ​യ്തു. പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കി ആ​ളു​ക​ൾ​ക്ക് ഷോ​പ്പിം​ഗി​ന് ഉ​പ​ക​രി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് സ​ഞ്ചി​ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ത്യ​ൻ ന​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ല രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഗീ​ത അ​ജ​യ​ൻ, ജി. ​ഷാ​ജി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​ശ്രീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​രി​ശീ​ല​നം സി​ദ്ധി​ച്ച എ​ൻ​എ​സ്്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ ത​യാ​റാ​ക്കു​ന്ന സ​ഞ്ചി​ക​ൾ സൗ​ജ​ന്യ​മാ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഒ​രു വീ​ട്ടി​ൽ ഒ​ന്ന് എ​ന്ന​ക്ര​മ​ത്തി​ൽ ഹ​രി​ത ഗ്രാ​മ​ത്തി​ലെ മു​ഴു​വ​ൻ ഭ​വ​ന​ങ്ങ​ളി​ലും സ​ഞ്ചി എ​ത്തി​ക്കും.
എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സ​ജി​ൻ സ്ക​റി​യ, വോ​ള​ണ്ടി​യ​ർ​മാ​രാ​യ അ​നു മ​രി​യ ബി​നോ, അ​ല​ൻ ഡാ​ർ​വി​ൻ, ബി​ബി​ൻ ബി​നോ​യി, മെ​ർ​ലി​ൻ ഡെ​ന്നീ​സ്, ഹേ​മ ആ​ന്‍റ​ണി, മെ​റീ​ന റ​ജി, ജോ​യ​ൽ സ​ണ്ണി, അ​ശ്വ​തി ര​വി, അ​തു​ൽ വി​ഷ്ണു, ദീ​പ്തി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.