പി​എം​ജി​എ​സ്‌വൈ റോ​ഡു​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്ന്
Wednesday, January 15, 2020 10:29 PM IST
നെ​ടു​ങ്ക​ണ്ടം: പി​എം​ജി​എ​സ് വൈ ​പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. 2014 - 15-ൽ ​നി​ർ​മി​ച്ച ക​വു​ന്തി - അ​ഞ്ചു​മു​ക്ക് റോ​ഡി​ൽ ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ല.

പി​എം​ജി​എ​സ് വൈ ​പ​ദ്ധ​തി​വ​ഴി നി​ർ​മി​ക്കു​ന്ന റോ​ഡു​ക​ൾ​ക്കു​ണ്ടാ​കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​ഞ്ചു​വ​ർ​ഷ​ക്കാ​ലം ക​രാ​റു​കാ​ര​ൻ​ത​ന്നെ ന​ട​ത്ത​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. പ്ര​ള​യ​കാ​ല​ത്ത് ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണു​പോ​ലും പൂ​ർ​ണ​മാ​യും നീ​ക്കം​ചെ​യ്തി​ട്ടി​ല്ല. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. 2,26,20,164 രൂ​പ​യാ​ണ് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. 2015 മു​ത​ൽ 2020 വ​രെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി 18,74,160 രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു.

2015 മു​ത​ൽ 2017 വ​രെ കാ​ര്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ റോ​ഡി​ന് വേ​ണ്ടി​വ​ന്നി​രു​ന്നി​ല്ല. എ​ന്നാ​ൽ ഈ ​വ​ർ​ഷ​ങ്ങ​ളി​ൽ 2,81,124 രൂ​പ​യു​ടെ ബി​ല്ല് ക​രാ​റു​കാ​ര​ൻ മാ​റി​യെ​ടു​ത്ത​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. പി​ന്നീ​ട് യാ​തൊ​രു അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്താ​തെ 2018-19 വ​ർ​ഷ​ത്തെ തു​ക​യും മാ​റി​യെ​ടു​ത്ത​താ​യും ആ​രോ​പ​മ​മു​ണ്ട്.

2018 ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് ഈ ​റോ​ഡി​ന്‍റെ ക​വു​ന്തി മു​ത​ൽ അ​ഞ്ചു​മു​ക്ക് വ​രെ​യു​ള്ള ര​ണ്ടേ​മു​ക്കാ​ൽ കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും മ​ല​ക​ൾ ഇ​ടി​ഞ്ഞു​വീ​ണി​രു​ന്നു. ക​ൽ​ക്കെ​ട്ടു​ക​ൾ ത​ക​രു​ക​യും റോ​ഡി​ൽ വ​ൻ​കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു. ക​രാ​ർ അ​വ​സാ​നി​ക്കാ​ൻ ര​ണ്ടു​മാ​സം​കൂ​ടി അ​വ​ശേ​ഷി​ക്കേ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച മു​ഴു​വ​ൻ തു​ക​യും മാ​റി​യെ​ടു​ക്കാ​ൻ ക​രാ​റു​കാ​ര​ൻ ശ്ര​മി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ഇ​തി​ന് ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ട്ടു​നി​ൽ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച റോ​ഡി​ന്‍റെ മോ​ണി​റ്റ​റിം​ഗി​നും കാ​ര്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ല. നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും ക​ട്ട​പ്പ​ന​യ്ക്കു​ള്ള ദൂ​ര​ത്തി​ൽ നാ​ലു​കി​ലോ​മീ​റ്റ​ർ ലാ​ഭം ല​ഭി​ക്കു​ന്ന​താ​ണ് ഈ ​റൂ​ട്ട്. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ഇ​പ്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​യ്ക്കു​പോ​ലും പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്.