സ്ഥാ​നാ​രോ​ഹ​ണം നാ​ളെ
Thursday, January 16, 2020 10:38 PM IST
തൊ​ടു​പു​ഴ: ജേ​സീ​സ് തൊ​ടു​പു​ഴ ഗ്രാ​ന്‍റി​ന്‍റെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം നാ​ളെ ന​ട​ക്കും. രാ​ത്രി 7.30-ന് ​സീ​സ​ർ പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യാ​തി​ഥി​യാ​കും. സോ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ർ​ജു​ൻ കെ.​നാ​യ​ർ, സോ​ണ്‍ ഡ​യ​റ​ക്ട​ർ ശ്രീ​ജി​ത് ശ്രീ​ധ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. പ്ര​ശാ​ന്ത് കു​ട്ട​പ്പാ​സ്- പ്ര​സി​ഡ​ന്‍റ് മ​നു തോ​മ​സ്- സെ​ക്ര​ട്ട​റി, ഇ​ന്ന​സ​ന്‍റ് ജോ​ണ്‍- ട്ര​ഷ​റ​ർ, നി​ഷ സാ​ജു ജേ​സി​റ്റ് ചെ​യ​ർ​പേ​ഴ്സ​ണ്‍, ദേ​വ​ന​ന്ദ പ്ര​ശാ​ന്ത്- ജെ​ജെ ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഭ​ര​ണ​സ​മി​തി​യാ​ണ് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

യൂ​ത്ത് പാ​ർ​ല​മെ​ന്‍റ്

തൊ​ടു​പു​ഴ: നെ​ഹ്റു യു​വ കേ​ന്ദ്ര​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ യൂ​ത്ത് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​യ​ൽ​പ​ക്ക യൂ​ത്ത് പാ​ർ​ല​മെ​ന്‍റ് ഇ​ന്ന് 1.30-ന് ​മ​ങ്ങാ​ട്ടു​ക​വ​ല ഫു​ഡ്ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ക്കും. സെ​മി​നാ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് ചെ​യ​ർ​മാ​ൻ എം.​കെ. ഷാ​ഹു​ൽ​ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്രി​ൻ​സി​പ്പ​ൽ ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മൂ​ന്നി​ന് ന​ട​ക്കു​ന്ന ഫി​റ്റ് ഇ​ന്ത്യ സൈ​ക്കി​ൾ റാ​ലി ഡി​വൈ​എ​സ്പി കെ.​പി. ജോ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.

അ​ധ്യാ​പ​ക ഒ​ഴി​വ്

ഉ​ടു​ന്പ​ന്നൂ​ർ: മ​ല​യി​ഞ്ചി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ പ്രൈ​മ​റി അ​ധ്യാ​പി​ക​യു​ടെ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം 20-നു ​രാ​വി​ലെ 11-നു ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും. എ​ൽ​പി​എ​സ്എ യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.