മു​സ്‌ലിം ലീ​ഗ് ദേ​ശ​ര​ക്ഷാ മാ​ർ​ച്ച് നാ​ളെ
Thursday, January 16, 2020 10:38 PM IST
തൊ​ടു​പു​ഴ: കേ​ന്ദ്ര​സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ക​രി​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ എ​ല്ലാ​വ​രു​ടെ​യും ഇ​ന്ത്യ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി മു​സ്‌ലിം ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ദേ​ശ​ര​ക്ഷാ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഉ​ടു​ന്പ​ന്നൂ​ർ, വെ​ള്ളി​യാ​മ​റ്റം എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും തൊ​ടു​പു​ഴ​യി​ലേ​ക്ക് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മാ​ർ​ച്ച് ആ​രം​ഭി​ക്കും. ഉ​ടു​ന്പ​ന്നൂ​രി​ൽ നി​ന്നു ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ എം​എ​ൽ​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ പ്ര​സം​ഗി​ക്കും. മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​എം.​സ​ലിം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
വെ​ള്ളി​യാ​മ​റ്റ​ത്തു നി​ന്നും ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​എം.​എ. ഷു​ക്കൂ​ർ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എം. ഹാ​രി​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
ഇ​രു​മാ​ർ​ച്ചു​ക​ളും വൈ​കു​ന്നേ​രം ആ​റി​ന് മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ സം​ഗ​മി​ച്ച് ടൗ​ണി​ലേ​ക്ക് റാ​ലി​യാ​യി നീ​ങ്ങും. തു​ട​ർ​ന്നു മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ടി.​എ. അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. രേ​ഖാ ചി​ത്ര​കാ​ര​ൻ ജി. ​ജി​തേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ടി.​എം. സ​ലിം, കെ.​എം.​എ.​ഷു​ക്കൂ​ർ, എം.​എ​സ്.​മു​ഹ​മ്മ​ദ്, എ.​എം.​ഹാ​രി​ദ്, തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, തൊ​ടു​പു​ഴ താ​ലൂ​ക്ക് ഇ​മാം കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ ഹാ​ഫി​സ് നൗ​ഫ​ൽ കൗ​സ​രി ബാ​ഖ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​എം.​എ.​ഷു​ക്കൂ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മു​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എം.​ഹാ​രി​ദ്, സെ​ക്ര​ട്ട​റി ടി.​എ​സ്.​ഷം​സു​ദീ​ൻ, യൂ​ത്ത്ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ.​ന​വാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.