മോ​ഷ്ടാ​ക്ക​ൾ വി​ല​സു​ന്നു: തു​ന്പി​ല്ലാ​തെ പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ന്നു
Friday, January 17, 2020 10:38 PM IST
തൊ​ടു​പു​ഴ: വീ​ടു കു​ത്തി​ത്തു​റ​ന്നു​ള്ള മോ​ഷ​ണ​ങ്ങ​ളും മാ​ല പൊ​ട്ടി​ക്ക​ൽ കേ​സു​ക​ളും തു​ട​രു​ന്പോ​ഴും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ജ​ന​ങ്ങ​ൾ ക​ടു​ത്ത ഭീ​തി​യി​ൽ. തൊ​ടു​പു​ഴ സ​ബ് ഡി​വി​ഷ​നു കീ​ഴി​ൽ പ​ല പോ​ലീ​സ് സ്റ്റേ​ഷ​നു കീ​ഴി​ലും അ​ടു​ത്ത നാ​ളു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു.
ക​ഴി​ഞ്ഞ ദി​വ​സം പ​ടി.​കോ​ടി​ക്കു​ള​ത്തും ക​രി​ങ്കു​ന്ന​ത്തും മു​ട്ട​ത്തും വീ​ടു​ക​ളു​ടെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ച്ച കേ​സു​ക​ളി​ൽ ഇ​തു​വ​രെ പോ​ലീ​സി​ന് തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ല്ല. തി​രു​നാ​ൾ പോ​ലെ​യു​ള്ള ആ​ഘോ​ഷ​ത്തി​നും മ​റ്റും വീ​ട്ടു​കാ​ർ പോ​കു​ന്ന സ​മ​യ​മാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ച്ച​ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.
പ​ടി. കോ​ടി​ക്കു​ള​ത്ത് വീ​ട്ടു​കാ​ർ തി​രു​നാ​ളി​നു പ​ള്ളി​യി​ൽ പോ​യ സ​മ​യ​ത്താ​ണ് വാ​ഴ​ക്കാ​ല മാ​റാ​ട്ടി​ൽ റെജി ജോ​ണി​ന്‍റെ വീ​ടി​ന്‍റെ മു​ൻ വാ​തി​ൽ​ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്. മു​റി​ക്കു​ള്ളി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്പ​ത​ര പ​വ​ൻ സ്വ​ർ​ണ​വും 27,000 രൂ​പ​യു​മാ​ണ് ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
കാ​ളി​യാ​ർ പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലി​ന് ക​രി​ങ്കു​ന്നം പ്ലാ​ന്േ‍​റ​ഷ​ൻ മു​ഞ്ഞ​നാ​ട്ട് ജോ​ഷി​യു​ടെ വീ​ട്ടി​ൽ നി​ന്നും 16 പ​വ​നോ​ളം സ്വ​ർ​ണ​വും 12000 രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്. ജോ​ഷി​യും കു​ടും​ബാം​ഗ​ങ്ങ​ളും നെ​ടി​യ​കാ​ട് പ​ള്ളി​യി​ലെ തി​രു​നാ​ളി​ൽ സം​ബ​ന്ധി​ക്കാ​ൻ പോ​യ​ത്. ക​രി​ങ്കു​ന്നം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യെ​കു​റി​ച്ച് സൂ​ച​ന പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല. മു​ട്ട​ത്ത് വീ​ട് കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു.
ക​ഴി​ഞ്ഞ 12ന് ​മു​ട്ടം കാ​ക്കൊ​ന്പ് ആ​ലു​ങ്ക​ൽ അ​ബ്ദു​റ​ഹ്മാ​ന്‍റെ വീ​ട്ടി​ൽ നി​ന്നും 26500 രൂ​പ​യും നാ​ലു പ​വ​ൻ സ്വ​ർ​ണ​വു​മാ​ണ് മോ​ഷ​ണം പോ​യ​ത്.
മു​ട്ടം പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ല്ല. ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടം​ഗ സം​ഘം വീ​ടി​നു മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്ന​ത് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്.
നെ​യ്യ​ശേ​രി പ​ട​യാ​റ്റി​ൽ കൗ​സ​ല്യ​യു​ടെ മൂ​ന്നു പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യാ​ണ് മോ​ഷ്ടാ​ക്ക​ൾ പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ കോ​ട്ട​ക്ക​വ​ല റോ​ഡ​രി​കി​ലെ വീ​ടി​നു മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന കൗ​സ​ല്യ​യോ​ട് ബൈ​ക്കി​ലെ​ത്തി​യ ഒ​രാ​ൾ ഇ​റ​ങ്ങി ഒ​രു മേ​ൽ​വി​ലാ​സം ചോ​ദി​ച്ചു.
അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ഇ​യാ​ൾ മാ​ല പൊ​ട്ടി​ച്ച് ബൈ​ക്കി​ൽ ക​യ​റി സ്ഥ​ലം വി​ടു​ക ആ​യി​രു​ന്നു. ര​ണ്ടു മാ​സം മു​ൻ​പാ​ണ് അ​രി​ക്കു​ഴ​യി​ൽ സ്കൂ​ട്ട​റി​ൽ എ​ത്തി​യ ര​ണ്ടം​ഗ സം​ഘം ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്ന​ത്. ഈ ​കേ​സി​ലെ ര​ണ്ട് പ്ര​തി​ക​ളെ ര​ണ്ടാ​ഴ്ച മു​ൻ​പ് പൊ​ലീ​സ് പി​ടി​കൂ​ടി.​എ​ന്നാ​ൽ ഈ ​കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. ഒ​രു പ്ര​തി​യ്ക്ക് അ​ടു​ത്ത ദി​വ​സം ത​ന്നെ കോ​ട​തി​യി​ൽ നി​ന്നും ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.
മോ​ഷ​ണം പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് പോ​ലീ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​ടി​ക്ക​ടി മോ​ഷ​ണം ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ് ക​ഴി​യു​ന്ന​ത്. വീ​ട്ട​മ്മ​മാ​ർ​ക്ക് ആ​ഭ​ര​ണം ധ​രി​ച്ച് പു​റ​ത്തി​റ​ങ്ങാ​നും വീ​ടു​ക​ൾ​ക്ക് കാ​വ​ലേ​ർ്പ്പെ​ടു​ത്തേ​ണ്ട സാ​ഹ​ച​ര്യ​വു​മാ​ണ് നി​ല​വി​ൽ ഉ​ള്ള​തെ​ന്നാ​ണ് ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. മോ​ഷ​ണം ന​ട​ന്നാ​ൽ പോ​ലീ​സി​ന്‍റ് പ​രി​ശോ​ധ​ന​ക​ൾ ക​ഴി​ഞ്ഞാ​ൽ അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​കു​ക​യാ​ണെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.