നി​യ​മ​സ​ഭാ പ​രി​സ്ഥി​തി സ​മി​തി യോ​ഗം 21ന്
Saturday, January 18, 2020 11:05 PM IST
ഇ​ടു​ക്കി: കേ​ര​ള നി​യ​മ​സ​ഭാ പ​രി​സ്ഥി​തി സ​മി​തി​യു​ടെ യോ​ഗം 21ന് ​രാ​വി​ലെ 10ന് ​ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും. ക്വാ​റി​ക​ളു​ടെ​യും ക്ര​ഷ​റു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം​മൂ​ലം സം​സ്ഥാ​ന​ത്തി​ന്‍റെ പാ​രി​സ്ഥി​തി​ക സന്തു​ല​നാ​വ​സ്ഥ​യ്ക്ക് ഭീ​ഷ​ണി ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ പ​ഠ​ന റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി നി​യ​മ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി വി​വി​ധ ജി​ല്ല​ക​ൾ സ​ന്ദ​ർ​ശി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. 21ന് ​ജി​ല്ല​യി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും സ​മി​തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.