രാ​ജാ​ക്കാ​ട് - മൈ​ലാ​ടും​പാ​റ റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, January 18, 2020 11:07 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് - മൈ​ലാ​ടും​പാ​റ റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​ത്തു​ങ്ക​ലി​ൽ മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ക്കും. മൈ​ലാ​ടും​പാ​റ മു​ത​ൽ കു​ത്തു​ങ്ക​ൽ വ​രെ​യു​ള്ള 10.69 കി​ലോ​മീ​റ്റ​ർ ദൂ​രം 17 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഏ​ഴു​മീ​റ്റ​ർ വീ​തി​യി​ൽ ഡി​ബി​എം ആ​ൻ​ഡ് ബി​സി ടാ​റിം​ഗും ഇ​രു​വ​ശ​ങ്ങ​ളി​ലും ഓ​രോ​മീ​റ്റ​ർ വീ​തം കോ​ണ്‍​ക്രീ​റ്റിം​ഗും ന​ട​ത്തും.

റോ​ഡി​ൽ കു​ത്തു​ങ്ക​ലി​ന് സ​മീ​പം ചെ​മ്മ​ണ്ണാ​ർ പു​ഴ​യ്ക്ക് കു​റു​കെ​യു​ള്ള പാ​ലം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ബ്രി​ഡ്ജ​സ് വി​ഭാ​ഗം ഏ​റ്റെ​ടു​ത്ത് വീ​തി കൂ​ട്ടി നി​ർ​മി​ക്കും. റോ​ഡു​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ രാ​ജാ​ക്കാ​ട്, സേ​നാ​പ​തി, ഉ​ടു​ന്പ​ൻ​ചോ​ല, കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ​ക്കും യാ​ത്രാ​ക്ലേ​ശ​ത്തി​നും പ​രി​ഹാ​ര​മാ​കും.
കു​ത്തു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന നി​ർ​മാ​ണോ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സേ​നാ​പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല മു​രു​കേ​ശ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ ജാ​ഫ​ർ ഖാ​ൻ, റാ​ണി സ​ണ്ണി, എ​ൻ.​പി. സു​നി​ൽ​കു​മാ​ർ, ഫാ. ​തോ​മ​സ് ശൗ​ര്യം​കു​ഴി, ശാ​ന്ത ബി​ജു, ഷി​ജി സു​രേ​ഷ്, ജി​മ്മി ജോ​ർ​ജ്, ടി.​ജെ. ജോ​മോ​ൻ, കെ.​ടി. ജ​യിം​സ്, സി.​യു. ജോ​യി, കെ.​എ. ബെ​ന്നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.