രാ​ജ​കു​മാ​രി ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തിച്ചികി​ത്സ പു​ന​രാ​രം​ഭി​ച്ചു
Saturday, January 18, 2020 11:10 PM IST
രാ​ജ​കു​മാ​രി: വ​ർ​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം രാ​ജ​കു​മാ​രി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി​ച്ചികി​ത്സ പു​ന​രാ​രം​ഭി​ച്ചു. നേ​ര​ത്തെ മൂ​ന്നു​ത​വ​ണ ഐ​പി വി​ഭാ​ഗം പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ലം പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഐ​പി​യു​ടെ ഭാ​ഗ​മാ​യി നാ​ലു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഇ​നി​മു​ത​ൽ ല​ഭ്യ​മാ​ണ്. ആ​റു സ്റ്റാ​ഫ് ന​ഴ്സു​മാ​രു​ടെ​യും ര​ണ്ട് ഫാ​ർ​മ​സി​സ്റ്റു​മാ​രു​ടെ​യും ത​സ്തി​ക​ക​ളി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു. സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ൻ​മാ​രു​ടെ​യും ര​ണ്ടു വാ​ർ​ഡു​ക​ളി​ലാ​യി അ​ൻ​പ​ത് കി​ട​ക്ക​ക​ളാ​ണു​ള്ള​ത്. കി​ട​ത്തി ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ഐ​പി ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​സി ബി​നു നി​ർ​വ​ഹി​ച്ചു