ജ​ല​സം​ഭ​ര​ണി​ക​ളി​ൽ​നി​ന്നും മ​ണ​ൽ വാ​രാ​ൻ ന​ട​പ​ടി നീ​ളു​ന്നു
Saturday, January 18, 2020 11:12 PM IST
അ​ടി​മാ​ലി: ജി​ല്ല​യി​ലെ ജ​ല​സം​ഭ​ര​ണി​ക​ളി​ൽ​നി​ന്നു മ​ണ​ൽ വാ​രു​ന്ന​തു സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ​ക്കു നീ​ക്ക​മി​ല്ല. ജി​ല്ല​യി​ലെ വി​വി​ധ ജ​ല​സം​ഭ​ര​ണി​ക​ളി​ൽ ട​ണ്‍​ക​ണ​ക്കി​നു മ​ണ​ലാ​ണ് അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന​ത്.

2018-ലെ ​പ്ര​ള​യ​ത്തി​ലും ജ​ല​സം​ഭ​ര​ണി​ക​ളി​ലേ​ക്ക് വ​ലി​യ തോ​തി​ൽ മ​ണ​ൽ ഒ​ഴു​കി​യെ​ത്തി. പ​ക്ഷേ സം​ഭ​ര​ണി​ക​ളി​ൽ​നി​ന്നും മ​ണ​ൽ വാ​രു​ന്ന​ത് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ ഇ​പ്പോ​ഴും ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി കി​ട​ക്കു​ക​യാ​ണ്.

മു​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന തോ​മ​സ് ഐ​സ​ക്ക് നേ​രി​ട്ടെ​ത്തി ക​ല്ലാ​ർ​കു​ട്ടി​യും ലോ​വ​ർ പെ​രി​യാ​റു​മു​ൾ​പ്പെ​ടെ​യു​ള്ള അ​ണ​ക്കെ​ട്ടു​ക​ളി​ൽ​നി​ന്നും വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ മ​ണ​ൽ വാ​രു​ന്ന​തി​ന് കോ​ട്ട​യം ആ​സ്ഥാ​ന​മാ​യു​ള്ള ട്രാ​വ​ൻ​കൂ​ർ സി​മ​ന്‍റ്സി​ന് ക​രാ​ർ ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി.

മ​ണ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് ജി​ല്ല​യി​ലെ നി​ർ​മാ​ണ മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും അ​യ​ൽ ജി​ല്ല​ക​ളി​ൽ​നി​ന്നു​മാ​ണ് നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ മ​ണ​ൽ എ​ത്തി​ക്കു​ന്ന​ത്. വ​ലി​യ തോ​തി​ൽ മ​ണ​ൽ അ​ടി​ഞ്ഞ​തോ​ടെ ജ​ല​സം​ഭ​ര​ണി​ക​ളു​ടെ സം​ഭ​ര​ണ​ശേ​ഷി​യി​ലും കാ​ര്യ​മാ​യ കു​റ​വ് സം​ഭ​വി​ച്ചി​ട്ടു​ണ്ട്.