മ​ല​ങ്ക​ര ഫെ​സ്റ്റ് ഇ​ന്നു സ​മാ​പി​ക്കും
Saturday, January 18, 2020 11:12 PM IST
മു​ട്ടം: ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ, മു​ട്ടം പ​ഞ്ചാ​യ​ത്ത്, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ വി​വി​ധ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ല​ങ്ക​ര ടൂ​റി​സം ഫെ​സ്റ്റ് - 2020 ഇ​ന്ന് സ​മാ​പി​ക്കും.

ക​ഴി​ഞ്ഞ 10 നാ​ണ് ഫെ​സ്റ്റ് ആ​രം​ഭി​ച്ച​ത്. മു​ട്ടം പ​ഞ്ചാ​യ​ത്തി​ലെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ ഫെ​സ്റ്റ് കാ​ണാ​നെ​ത്തി​യി​രു​ന്നു. സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ കു​ട്ടി​യ​മ്മ മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് സി​നോ​ജ് ജോ​സ്, ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ൽ എ​ക്സി​ക്കു​ട്ടീ​വ് അം​ഗം സി. ​വി. വ​ർ​ഗീ​സ്, സി ​പി എം ​തൊ​ടു​പു​ഴ ഏ​രി​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഫൈ​സ​ൽ, സി ​പിഐ ​താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പി. ​പി. ജോ​യി, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പ​ഴ​യി​ടം, ബി ​ജെപി ​മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജെ. ഷി​ബു, ഫെ​സ്റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​കെ. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. രാ​ത്രി ഏ​ഴി​ന് കൊ​ച്ചി റോ​യ​ൽ മീ​ഡി​യ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള.