കു​ടും​ബ​ങ്ങ​ൾ കാ​രു​ണ്യ​ത്തി​ന്‍റെ സ്രോ​ത​സാ​യി മാ​റ​ണം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Saturday, January 18, 2020 11:14 PM IST
മൂ​വാ​റ്റു​പു​ഴ: സ്വാ​ർ​ഥ​മോ​ഹ​ങ്ങ​ളും ചൂ​ഷ​ണ​ചി​ന്ത​യും വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ കാ​രു​ണ്യ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും സ്രോ​ത​സു​ക​ളാ​യി മാ​റാ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്ന് കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. കോ​ത​മം​ഗ​ലം രൂ​പ​ത ഫാ​മി​ലി അ​പ്പോസ്ത​ലേ​റ്റ് കു​ടും​ബ​സം​ഗ​മം ഫ​മി​ലി​യ - 2020 മൂ​വാ​റ്റു​പു​ഴ നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള കൂ​ട്ടാ​യ്മ സ​ഭ​യു​ടേ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും നി​ല​നി​ൽ​പ്പി​നും സ​മാ​ധാ​ന​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ണി ഇ​ല​വും​കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​താ​ഴ​ത്ത് ആ​മു​ഖ​പ്ര​സം​ഗ​വും രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റം മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

മ​ജീ​ഷൻ ജോ​യ്സ് മു​ക്കു​ടം ര​ചി​ച്ച വി​സ്മ​യ​ജാ​ല​കം തു​റ​ക്കു​ന്പോ​ൾ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലും രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​റി​യു​ടെ പ്ര​കാ​ശ​നം വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഫ്രാ​ൻ​സി​സ് കീ​ര​ന്പാ​റ​യും നി​ർ​വ​ഹി​ച്ചു.

റ​വ. ഡോ. ​ജോ​സ​ഫ് കൊ​ച്ചു​പ​റ​ന്പി​ൽ ക്ലാ​സ് ന​യി​ച്ചു. ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജൂ​ലി ഗ്രേ​യ്സ് എ​സ്ഡി, രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ സെ​ലി​ഗ്വി​രി​ൻ സി​റി​യ​ക്, മേ​രി ജയിം​സ്, ആ​ന്‍റ​ണി രാ​ജ​ൻ, ജോ​ളി കു​ന്പാ​ട്ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി 500-ൽ​പ​രം പ്ര​തി​നി​ധി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​പ​മാ​ല, വ​ച​ന​വി​സ്മ​യം മാ​ജി​ക് ഷോ, ​കൃ​ത​ജ്ഞ​താ​ബ​ലി, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ത്തി.