ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് മ​ർ​ദ​നം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Sunday, January 19, 2020 9:46 PM IST
നെ​ടു​ങ്ക​ണ്ടം: ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​കെ ന​സീ​റി​നെ തൂ​ക്കു​പാ​ല​ത്ത് മ​ർ​ദി​ച്ച കേ​സി​ൽ ഒ​രാ​ളെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
തൂ​ക്കു​പാ​ലം വ​ള്ളൂ​ർ മു​ഹ​മ്മ​ദ് താ​ഹ(29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബി​ജെ​പി ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച് ന​ട​ത്തി​യ ജ​ന​ജാ​ഗ്ര​ത സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം മ​സ്ജി​ദി​ൽ നി​സ്ക​രി​ച്ചു മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ​യാ​ണ് എ.​കെ.​ന​സീ​റി​ന് മ​ർ​ദ​ന​മേ​റ്റ​ത്.
ക​ഴി​ഞ്ഞ 12ന് ​പ​ള്ളി​യു​ടെ പ​രി​സ​ര​ത്ത് ഒ​രു​സം​ഘം വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
പി​ന്നീ​ട് പ​ള്ളി​യ്ക്ക് നേ​രെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​രെ​യും ക​ല്ലേ​റ് ന​ട​ന്നി​രു​ന്നു. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഇ​പ്പോ​ഴും തൂ​ക്കു​പാ​ല​ത്ത് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.