സ​ന്ദ​ർ​ശ​ക പ്ര​വാ​ഹ​ത്തോ​ടെ മ​ല​ങ്ക​ര ഫെ​സ്റ്റി​നു സ​മാ​പ​നം
Sunday, January 19, 2020 9:46 PM IST
മു​ട്ടം: ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ, മു​ട്ടം പ​ഞ്ചാ​യ​ത്ത്, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ വി​വി​ധ സാ​മൂ​ഹ്യ സാം​സ്ക്കാ​രി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ല​ങ്ക​ര ടൂ​റി​സം ഫെ​സ്റ്റ് സ​മാ​പി​ച്ചു. ക​ഴി​ഞ്ഞ 10 നാ​ണ് ഫെ​സ്റ്റ് ആ​രം​ഭി​ച്ച​ത്. സാം​സ്ക്കാ​രി​ക ഘോ​ഷ​യാ​ത്ര, സ​മ്മേ​ള​ന​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ൽ, കാ​ർ​ഷി​ക നേ​ഴ്സ​റി, പു​ഷ്പ​മേ​ള, ഭ​ക്ഷ്യ മേ​ള, കു​തി​ര സ​വാ​രി, കു​ട്ടി​ക​ൾ​ക്കു​ള്ള കാ​ർ​ണി​വ​ൽ, മ​ല​ങ്ക​ര അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശ​നം, വൈ​വി​ധ്യ​മാ​യ സ്റ്റാ​ളു​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ഫെ​സ്റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

മു​ട്ടം പ​ഞ്ചാ​യ​ത്തി​ലെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ കു​ടും​ബ സ​മേ​ത​മാ​ണ് ഫെ​സ്റ്റ് സ​ന്ദ​ർ​ശി​ക്കാ​നാ​യി എ​ത്തി​യ​ത്. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​ര​ത്തോ​ടെ ഫെ​സ്റ്റ് ന​ഗ​റി​ലെ തി​ര​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​യി​രു​ന്നു. ഫെ​സ്റ്റ് ന​ട​ക്കു​ന്ന മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന് ചേ​ർ​ന്നു​ള്ള ജ​ലാ​ശ​യ​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​വും ഫെ​സ്റ്റ് ന​ഗ​റി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് മ​നോ​ഹ​ര കാ​ഴ്ച സ​മ്മാ​നി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം മാ​ണി സി.​കാ​പ്പ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യ​തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് സി​നോ​ജ് ജോ​സ്, ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ൽ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം സി.​വി. വ​ർ​ഗീ​സ്, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഫൈ​സ​ൽ, സി​പി​ഐ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പി ​പി ജോ​യി, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പ​ഴ​യി​ടം, ബി​ജെ​പി മു​ട്ടം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​ജെ.​ഷി​ബു, ഫെ​സ്റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​കെ.​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.