ട്ര​ക്കിം​ഗ് ജീ​പ്പി​ടി​ച്ച് വ്യാ​പാ​രി​യ്ക്ക് പ​രി​ക്ക്; പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ
Sunday, January 19, 2020 9:47 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ട്ര​ക്കിം​ഗ് ജീ​പ്പ് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചു വീ​ഴ്ത്തി.
സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ ട്ര​ക്കിം​ഗ് ജീ​പ്പു​ക​ൾ കൂ​ട്ട​ത്തോ​ടെ ത​ട​ഞ്ഞു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ കോ​നാ​രി​ക്ക​ര​യി​ൽ അ​ബ്ദു​ൽ ഷു​ക്കൂ (64) റി​നെ പ​രി​ക്കു​ക​ളോ​ടെ പെ​രി​യാ​ർ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പെ​രി​യാ​ർ മു​ഴി​യാ​ർ റോ​ഡി​ൽ എ​ച്ച്പി​സി​യ്ക്ക് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.
വ​ണ്ടി​പ്പെ​രി​യാ​ർ ടൗ​ണി​ലെ വ്യാ​പാ​രി​യാ​യ അ​ബ്ദു​ൾ​ഷു​ക്കൂ​ർ വീ​ട്ടി​ലെ​ത്തി തി​രി​കെ മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ സ​ത്ര​ത്തി​ൽ നി​ന്നും കു​മ​ളി​യി​ലേ​ക്ക് പോ​യ ട്ര​ക്കിം​ഗ് ജീ​പ്പ് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലി​ടി​ച്ച​ത്. ജീ​പ്പ് പി​ന്നീ​ട് നി​ർ​ത്താ​തെ പോ​യി.
തു​ട​ർ​ന്ന് ഇ​ന്ന​ലെ നാ​ട്ടു​കാ​ർ വ​ള്ള​ക്ക​ട​വ് കു​രു​ശും​മൂ​ട് ഭാ​ഗ​ത്ത് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി പോ​യ ട്ര​ക്കിം​ഗ് ജീ​പ്പു​ക​ൾ ത​ട​യു​ക​യാ​യി​രു​ന്നു. സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ ട്ര​ക്കിം​ഗ് ജീ​പ്പു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ക, വേ​ഗ​ത കു​റ​യ്ക്കു​ക, വ​ള്ള​ക്ക​ട​വ് വ​ഴി സ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന ജീ​പ്പു​ക​ൾ മൗ​ണ്ട് വ​ഴി തി​രി​കെ മ​ട​ങ്ങു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് നാ​ട്ടു​കാ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​ടി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ ഉ​ട​ൻ പി​ടി​കൂ​ടാ​മെ​ന്ന പൊ​ലീ​സി​ന്‍റെ ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ന്നീ​ട് ജീ​പ്പു​ക​ൾ​ക്കെ​തി​രെ നാ​ട്ടു​കാ​ർ ന​ട​ത്തി​യ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു.