ഫി​റ്റ് ഇ​ന്ത്യ വാ​ക്ക​ത്തോ​ണ്‍
Sunday, January 19, 2020 9:47 PM IST
പീ​രു​മേ​ട്: ഫി​റ്റ് ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി പീ​രു​മേ​ട്ടി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ക്ക​ത്തോ​ണ്‍.
ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ക്ക​ത്തോ​ണ്‍ ന​ട​ത്തി​യ​ത്. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ലാ​സ​ർ മാ​ത്യു ഉ​ദ്ഘാ​ട​നം​ചെ​യ്തു.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഫി​റ്റ് ഇ​ന്ത്യ എ​ന്ന​പേ​രി​ൽ പ​രി​പാ​ടി ന​ട​ത്തു​ന്നു​ണ്ട്. ആ​രോ​ഗ്യം സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും മാ​ന​സി​ക​മാ​യി ബ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും പൊ​തു​സ​മൂ​ഹ​ത്തെ അ​റി​യി​ക്കു​ന്ന​തി​നാ​യാ​ണ് പീ​രു​മേ​ട് ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ച​ത്.
സ്കൂ​ളി​ൽ​നി​ന്നും ആ​രം​ഭി​ച്ച ന​ട​ത്തം പീ​രു​മേ​ട് ടൗ​ണി​ലൂ​ടെ ചു​റ്റി തി​രി​കെ സ്കൂ​ളി​ൽ സ​മാ​പി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ശ​ര​ത് മു​ര​ളി, പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.