ഉ​പാ​സ​ന പെ​യി​ന്‍റിം​ഗ് ഫെ​സ്റ്റി​വ​ൽ 26-ന്
Monday, January 20, 2020 10:42 PM IST
ക​ട്ട​പ്പ​ന: പ്ര​മു​ഖ ചി​ത്ര​കാ​ര​നും ചി​ത്ര​ക​ല അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന ഉ​പാ​സ​ന നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ ഓ​ർ​മ​യ്ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന എ​ട്ടാ​മ​ത് ഉ​പാ​സ​ന പെ​യി​ന്‍റിം​ഗ് ഫെ​സ്റ്റി​വ​ൽ 26-ന് ​ക​ട്ട​പ്പ​ന ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കും.
ചി​ത്ര​ര​ച​ന മ​ത്സ​രം, ശി​ൽ​പ​ശാ​ല, ഉ​പാ​സ​ന അ​നു​സ്മ​ര​ണം എ​ന്നി​വ​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
എ​ൽ​കെ​ജി -യു​കെ​ജി, എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി - കോ​ള​ജ് - പൊ​തു​വി​ഭാ​ഗം, സ്പെ​ഷ​ൽ സ്കൂ​ൾ എ​ന്നി​ങ്ങ​നെ ആ​റു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ചി​ത്ര​ര​ച​ന മ​ത്സ​രം. ദൈ​വ​ദാ​സ​ൻ ബ്ര​ദ​ർ ഫോ​ർ​ത്തു​നാ​ത്തു​സി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് സ്പെ​ഷ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന മ​ത്സ​രം ന​ട​ത്തു​ന്ന​ത്.
മി​ക​ച്ച ചി​ത്ര​ത്തി​ന് ഉ​പാ​സ​ന ട്രോ​ഫി​യും 300 രൂ​പ​യും സ​മ്മാ​ന​മാ​യി ന​ൽ​കും. കൂ​ടാ​തെ ആ​റു​വി​ഭാ​ഗ​ങ്ങ​ളി​ലും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ൽ​കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 26-ന് ​രാ​വി​ലെ 9.30-ന് ​മു​ന്പാ​യി ക​ട്ട​പ്പ​ന ടൗ​ണ്‍​ഹാ​ളി​ൽ എ​ത്ത​ണം. ഫോ​ണ്‍: 9447195602, 9447266975.