സി​ബി മോ​നി​പ്പി​ള്ളി​യു​ടെ വേ​ർ​പാ​ട് ഹൈ​റേ​ഞ്ചി​ന്‍റെ ന​ഷ്‌ടം
Monday, January 20, 2020 10:46 PM IST
രാ​ജാ​ക്കാ​ട്: ഹൈ​റേ​ഞ്ച് പ്ര​ദേ​ശ​വു​മാ​യി ഏ​റെ ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന സി​ബി ജെ. ​മോ​നി​പ്പി​ള്ളി​യു​ടെ വേ​ർ​പാ​ട് ഹൈ​റേ​ഞ്ചി​ലെ ജൈ​വ ക​ർ​ഷ​ക​ർ​ക്ക് തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ അ​നു​സ്മ​രി​ച്ചു.
നാ​ഫെ​ഡ് ഡ​യ​റ​ക്ട​ർ എ​ന്ന നി​ല​യി​ൽ വി​വി​ധ ക​ർ​ഷ​ക സം​ഘ​ങ്ങ​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. പ്ര​ള​യ ദു​ര​ന്ത​മു​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് ഇ​ട​മ​ല​ക്കു​ടി അ​ട​ക്ക​മു​ള്ള ഹൈ​റേ​ഞ്ചി​ലെ വി​വി​ധ ദു​ര​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ഒ​രു​കോ​ടി രൂ​പ​യി​ല​ധി​ക​മു​ള്ള സ​ഹാ​യ​മാ​ണ് നാ​ഫെ​ഡ് ഡ​യ​റ​ക്ട​ർ എ​ന്ന നി​ല​യി​ൽ വി​വി​ധ സം​ഘ​ട​ന​ക​ൾ​വ​ഴി അ​ദ്ദേ​ഹം എ​ത്തി​ച്ച് അ​ർ​ഹ​രാ​യ​വ​ർ​ക്ക് ന​ൽ​കി​യ​ത്.
ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​വ​ർ​ക്കാ​യി ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി ന​ൽ​കു​ന്ന​തി​നു​മാ​യി അ​യ്യാ​യി​രം ക​ർ​ഷ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി തോ​പ്രാം​കു​ടി പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​ക്ക് രൂ​പം​ന​ൽ​കി​യ​തി​ൽ അ​ദേ​ഹം മു​ൻ നി​ര​യി​ലാ​യി​രു​ന്നു. ജി​ല്ല​യി​ൽ ആ​യി​രം വ​നി​താ ക​ർ​ഷ​ക​രെ പ​ങ്കെ​ടു​പ്പി​ച്ചു വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി കൃ​ഷി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് എ​ൻ​എ​ച്ച്ആ​ർ​ഡി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ത്തും വ​ള​വും വി​ത​ര​ണം ന​ട​ത്തി. സി​എം​സി കാ​ർ​മ​ൽ പ്രൊ​വി​ൻ​സി​ന്‍റെ ഭാ​ഗ​മാ​യ സ​മ​ന്വ​യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി വ​ഴി​യാ​ണ് ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജൈ​വ​കൃ​ഷി​യെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​നും പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​നും അ​വ​സ​ര​മൊ​രു​ക്കാ​ൻ ഗു​ജ​റാ​ത്തി​ലെ നാ​സ്കോം സ​ഹ​ക​ര​ണ സം​ഘ​വു​മാ​യി​ചേ​ർ​ന്ന് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ ന​ട​പ​ടി​ക​ൾ മു​ന്പോ​ട്ട് പോ​കു​ന്പോ​ഴാ​ണ് അ​ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ടു​ണ്ടാ​യ​ത്.