ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ ബോ​ട്ട് സ​ർ​വീ​സ് ആ​രം​ഭി​ക്കും: മ​ന്ത്രി എം.​എം. മ​ണി
Tuesday, January 21, 2020 10:21 PM IST
മൂ​ന്നാ​ർ: ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ കെ ​എ​സ്ഇ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ട്ടിം​ഗ് ആ​രം​ഭി​ക്കു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി. മൂ​ന്നാ​ർ മാ​ട്ടു​പ്പെ​ട്ടി​യി​ൽ കേ​ബി​ൾ കാ​ർ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് വ്യ​ക്തി​ക​ൾ​ക്കാ​ണ് ഹൈ​ഡ​ൽ ടൂ​റി​സം പ​ദ്ധ​തി​ക​ൾ ന​ൽ​കി​യി​രു​ന്ന​ത്. ഇ​ട​തു​മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ മാ​റി. സൊ​സൈ​റ്റി​ക​ൾ​ക്ക് പ​ദ്ധ​തി ന​ൽ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ജോ​ലി ല​ഭി​ക്കും. സ​ർ​ക്കാ​രി​ന് ലാ​ഭ​മു​ണ്ടാ​ക്കാ​നും പ​ദ്ധ​തി​ക​ൾ​ക​ൾ​ക്കൊ​ണ്ട് സാ​ധി​ക്കും. ജി​ല്ല​യി​ൽ മ​റ്റി​ട​ങ്ങ​ളി​ലെ​ന്ന​പോ​ലെ ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ലും വി​വി​ധ പ​ദ്ധി​ക​ൾ ആ​രം​ഭി​ക്കും. കെ ​എ​സ്ഇ​ബി​യോ ഹൈ​ഡ​ൽ ടൂ​റി​സം വ​കു​പ്പോ നേ​രി​ട്ടാ​യി​രി​ക്കും പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല. അ​തീ​വ സു​ര​ക്ഷാ​മേ​ഖ​ല​യാ​യ​തി​നാ​ലാ​ണ് വ​കു​പ്പ് നേ​രി​ട്ട് പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത്.
അ​യ്യ​പ്പ​ൻ​കോ​വി​ൽ, കാ​ഞ്ചി​യാ​ർ, പീ​രു​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും തൊ​ടു​പു​ഴ​യി​ലേ​ക്കോ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കോ ബ​സി​ൽ യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ൽ മ​ണി​ക്കൂ​റു​ക​ളെ​ടു​ക്കും. ബോ​ട്ട് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ സ​മ​യം കു​റ​യ്ക്കാ​നാ​കും. ടൂ​റി​സം വി​ക​സ​ന​ത്തി​നും സാ​ന്പ​ത്തി​ക ലാ​ഭ​ത്തി​നും പ​ദ്ധ​തി ഗു​ണം​ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വൈ​ദ്യു​തി​യു​ടെ ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജി​ല്ല​യി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്കും. ഇ​ടു​ക്കി​യി​ൽ മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളി​ലും സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ വെ​ള്ളം കു​റ​യു​ന്പോ​ഴു​ണ്ടാ​കു​ന്ന വൈ​ദ്യു​തി ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​കും. കൂ​ടം​കു​ളം പ​ദ്ധ​തി​യി​ൽ​നി​ന്നും 1000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
കേ​ര​ള ഹൈ​ഡ​ൽ ടൂ​റി​സം വ​കു​പ്പ്- ഈ​സ്റ്റേ​ണ്‍ ടൂ​റി​സം സൊ​സൈ​റ്റി- എ​ഫ്എ​സ്ഐ​ടി എ​ന്നി​വ​ർ സം​യു​ക്ത​മാ​യി 140 കോ​ടി ചെ​ല​വി​ട്ടാ​ണ് കേ​ബി​ൾ കാ​ർ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ആ​റേ​ക്ക​റി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും. ര​ണ്ടാം​ഘ​ട്ട​മാ​യി അ​മ്യൂ​സ്്മെ​ന്‍റ് പാ​ർ​ക്ക്, അ​ക്വേ​റി​യം, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പാ​ർ​ക്ക് എ​ന്നി​വ​യും നി​ർ​മി​ക്കും. 940 മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ല​വി​ലെ ബോ​ട്ടിം​ഗ് സെ​ന്‍റ​ർ​വ​രെ​യാ​ണ് കേ​ബി​ൾ കാ​ർ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.
എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഫ്എ​സ്ഐ​ടി എം​ഡി ക്യാ​പ്റ്റ​ൻ സ​ജീ​വ് നാ​യ​ർ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു, ഈ​സ്റ്റേ​ണ്‍ ടൂ​റി​സം ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ടി.​പി. മ​ൽ​ക്ക, ഹൈ​ഡ​ൽ ടൂ​റി​സം ഡ​യ​റ​ക്ട​ർ ജി. ​ശ്രീ​കു​മാ​ർ, എ.​കെ. മ​ണി, കെ.​കെ. വി​ജ​യ​ൻ, എം.​എ​ൻ. ജോ​മി, ജോ​യ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.