പ​ട്ട​യ​വി​ത​ര​ണ ദി​വ​സം ക​രി​ദി​നം ആ​ച​രി​ക്കും
Tuesday, January 21, 2020 10:21 PM IST
തൊ​ടു​പു​ഴ:​ക​ട്ട​പ്പ​ന​യി​ൽ 24നു ​ന​ട​ക്കു​ന്ന പ​ട്ട​യ വി​ത​ര​ണ ലി​സ്റ്റി​ൽ​നി​ന്ന് മ​ല​യ​ര​യ ഗോ​ത്ര സെ​റ്റി​ൽ​മെ​ന്‍റു​ക​ൾ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ൽ പ​ട്ട​യ​വി​ത​ര​ണം ന​ട​ക്കു​ന്ന 24നു ​ക​രി​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് അ​ഖി​ല തി​രു​വി​താം​കൂ​ർ മ​ല​യ​ര​യ മ​ഹാ​സ​ഭ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​ പ​ട്ട​യ​വി​ത​ര​ണ​ത്തി​ൽ നി​ന്നു തൊ​ടു​പു​ഴ,പീ​രു​മേ​ട് താ​ലൂ​ക്കു​ക​ളി​ലെ 35 ൽ​അ​ധി​കം മ​ല​യ​ര​യ ഗോ​ത്ര സെ​റ്റി​ൽ മെ​ന്‍റു​ക​ൾ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ ന​ട​പ​ടി​യാ​ണ്.​അ​ർ​ഹ​രാ​യ നാ​ലാ​യി​ര​ത്തി​ൽ പ​രം മ​ല​യ​ര​യ ഗോ​ത്ര കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​റ​ക്കു​ളം, ക​രി​മ​ണ്ണൂ​ർ, അ​ഴു​ത, മ്ലാ​പ്പാ​റ എ​ന്നീ വി​ല്ലേ​ജു​ക​ളി​ൽ​പ്പെ​ട്ട മ​ല​യ​ര​യ സെ​റ്റി​ൽ​മെ​ന്‍റു​ക​ളി​ൽ ഒ​ന്നു പോ​ലും പ​ട്ട​യ വി​ത​ര​ണ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തു വ​ഞ്ച​ന​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
പ​ട്ട​യ ന​ട​പ​ടി​യി​ൽ സ​ർ​ക്കാ​ർ പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് 24നു ​വ​ഞ്ച​നാ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​പി. കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ​ദാ​സ് പ​ഴു​മ​ല, ട്ര​ഷ​റ​ർ എം.​ഐ.​ഗോ​പാ​ല​ൻ,ബോ​ർ​ഡം​ഗം ബാ​ബു കോ​സ​ടി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.