ബാ​ല​വേ​ല​യെ​ടു​പ്പി​ക്കു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി
Tuesday, January 21, 2020 10:25 PM IST
തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റം ടൗ​ണി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ട​യ്ക്കാ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ കു​ട്ടി​ക​ളെ ബാ​ല​വേ​ല​യെ​ടു​പ്പി​ക്കു​ന്ന​താ​യി ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന​യി​ൽ പ​ന്ത്ര​ണ്ട് വ​യ​സി​ൽ താ​ഴെ​യു​ള്ള ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ ഏ​ഴ് കു​ട്ടി​ക​ൾ ഇ​വി​ടെ പ​ണി​യെ​ടു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11-ഓ​ടെ​യാ​ണ് ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ശ​ര​ണ​ബാ​ല്യം റെ​സ്ക്യു ഓ​ഫീ​സ​റും പോ​ലീ​സും ചേ​ർ​ന്ന് വ​ണ്ണ​പ്പു​റം സ്വ​ദേ​ശി കാ​സി​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​ക്ക് അ​ട്ടി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് സി​ഡ​ബ്യു​സി അ​ധി​കൃ​ത​രെ​ത്തി വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​സം ഗു​വാ​ഹ​ട്ടി സ്വ​ദേ​ശി​ക​ളാ​യ 48 കു​ടും​ബ​ങ്ങ​ളാ​ണ് സ്ഥാ​പ​ന​ത്തോ​ട് ചേ​ർ​ന്ന് നി​ർ​മി​ച്ചി​രി​ക്കു​ന്ന ഷെ​ഡു​ക​ളി​ൽ താ​മ​സി​ച്ച് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​തി​ൽ ഏ​ഴ് കു​ട്ടി​ക​ൾ അ​ട്ടി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​യാ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നു പു​റ​മെ 37 കു​ട്ടി​ക​ളും ഇ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ട്.

ഇ​വി​ടെ​യു​ള്ള മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ​വും ല​ഭി​ക്കു​ന്നി​ല്ല.വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഈ ​കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന് ശൗ​ചാ​ല​യ സൗ​ക​ര്യ​മി​ല്ലെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ടെ​ത്തി​യ കു​ട്ടി​ക​ൾ​ക്കെ​ല്ലാം വി​ദ്യാ​ഭ്യാ​സ​വും പോ​ഷ​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യെ​ടു​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സാ​മൂ​ഹി​ക ക്ഷേ​മ വ​കു​പ്പ്, വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് സി​ഡ​ബ്ല്യു​സി ചെ​യ​ർ​മാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ആ​ധാ​ർ കാ​ർ​ഡി​ല്ലാ​ത്ത​വ​ർ​ക്കാ​യി അ​ദാ​ല​ത്തും സം​ഘ​ടി​പ്പി​ക്കും. കൂ​ടാ​തെ ബാ​ല​വേ​ല നി​രോ​ധി​ത നി​യ​മ പ്ര​കാ​രം തൊ​ഴി​ലു​ട​മ​യ്ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പോ​ലീ​സി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

പോ​ലീ​സി​ന്േ‍​റ​യും ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റി​ന്‍റെ​യും വാ​ഹ​നം ക​ണ്ട് കു​റ​ച്ചു പേ​ർ ഓ​ടി​പ്പോ​യ​താ​യി സം​ശ​യ​മു​ണ്ട്. പ​രി​ശോ​ധ​ന​യ്ക്കും വി​വ​ര​ശേ​ഖ​ര​ണ​ത്തി​നും സി​ഡ​ബ്ല്യു​സി ചെ​യ​ർ​മാ​ൻ പ്ര​ഫ. ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ, അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​എ​ച്ച്.​കൃ​ഷ്ണ​കു​മാ​ർ, അ​ഡ്വ.​ഷൈ​നി ജെ​യിം​സ്, ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റ് ഓ​ഫീ​സ​ർ ജോ​മ​റ്റ് ജോ​ർ​ജ്, ശ​ര​ണ ബാ​ല്യം റെ​സ്ക്യൂ ഓ​ഫീ​സ​ർ കി​ര​ണ്‍.​കെ.​പൗ​ലോ​സ്, എ​ഡ്നാ ജോ​സ്, അ​ൽ​ത്താ​ഫ് അ​ബു​ബ​ക്ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.