ക​ല്ലാ​നി​യ്ക്ക​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ചു​ഴ​ലി​ക്കാ​റ്റ്
Tuesday, January 21, 2020 10:25 PM IST
തൊ​ടു​പു​ഴ: ക​ല്ലാ​നി​യ്ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​നു മു​ന്നി​ലെ മൈ​താ​ന​ത്ത് ആ​ഞ്ഞു വീ​ശി​യ ചു​ഴ​ലി​ക്കാ​റ്റ് നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്ത​രാ​ക്കി. ഇ​ന്ന​ലെ ര​ണ്ടോ​ടെ​യാ​ണ് സ്കൂ​ൾ മൈ​താ​ന​ത്ത് പൊ​ടി​യു​യ​ർ​ത്തി ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​ത്. കു​ട്ടി​ക​ൾ ഈ ​സ​മ​യം മൈ​താ​ന​ത്തി​ല്ലാ​യി​രു​ന്നു. കാ​റ്റ് വീ​ശി​യ​തോ​ടെ കു​ട്ടി​ക​ളെ പു​റ​ത്തി​റ​ക്കാ​തെ അ​ധ്യാ​പ​ക​ർ ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്തു.

നൂ​റു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ പൊ​ടി​യു​യ​ർ​ത്തി​യ​തി​നു ശേ​ഷം കാ​റ്റ​ട​ങ്ങി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ആ​ശ്വാ​സ​മാ​യ​ത്. കാ​റ്റി​ൽ മ​റ്റ് നാ​ശ ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​ല്ല.