സീ​നി​യ​ർ ജൂ​ഡോ ചാ​ന്പ്യ​ൻ​ഷി​പ്പ്: രാ​ഹു​ൽ ഗോ​പി ന​ന്പ​ർ വ​ണ്‍
Tuesday, January 21, 2020 10:25 PM IST
നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി​യു​ടെ രാ​ഹു​ൽ ഗോ​പി കേ​ര​ള​ത്തി​ന്‍റെ ന​ന്പ​ർ വ​ണ്‍. കോ​ഴി​ക്കോ​ട്ട് സ​മാ​പി​ച്ച സം​സ്ഥാ​ന സീ​നി​യ​ർ ജൂ​ഡോ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ടു​ക്കി​യു​ടെ രാ​ഹു​ൽ ഗോ​പി​ക്ക് സ്വ​ർ​ണ​മെ​ഡ​ൽ നേ​ട്ടം. ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ഹു​ൽ ച​ണ്ഡി​ഗ​ഡി​ൽ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള സീ​നി​യ​ർ ടീ​മി​നെ ന​യി​ക്കും.
ക​ഴി​ഞ്ഞ ഖേ​ലോ ഇ​ന്ത്യാ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​നാ​യി വെ​ള്ളി മെ​ഡ​ൽ നേ​ടി​യ രാ​ഹു​ൽ ഗോ​പി നെ​ടു​ങ്ക​ണ്ടം ന​ട​യി​ൽ​ത​റ​യി​ൽ എ​ൻ.​ആ​ർ. ശ്രീ​ദേ​വി​യു​ടെ​യും പി.​എ​സ്. ഗോ​പി​യു​ടെ​യും മ​ക​നാ​ണ്. നെ​ടു​ങ്ക​ണ്ടം ജൂ​ഡോ അ​ക്കാ​ഡ​മി​യി​ൽ കോ​ച്ച് സൈ​ജു ചെ​റി​യാ​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ രാ​ഹു​ൽ ഗോ​പി ബി​രു​ദ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി നെ​ടു​ങ്ക​ണ്ടം ജൂ​ഡോ അ​ക്കാ​ഡ​മി​യി​ലെ​ത​ന്നെ സ​ഹ​പ​രി​ശീ​ല​ക​നാ​യി സേ​വ​നം ചെ​യ്തു​വ​രി​ക​യാ​ണ്.
ദേ​ശീ​യ ചാ​ന്പ്യ​ൻ​മാ​രാ​യി​രു​ന്ന കേ​ര​ള പോ​ലീ​സ് താ​ര​മാ​യ എ​ൻ.​ദെ. റ​ഷി​കി​നെ സെ​മി​യി​ലും തൃ​ശൂ​രി​ന്‍റെ ഷൈ​ൻ ജോ​സ​ഫി​നെ ഫൈ​ന​ലി​ലും ത​റ​പ​റ്റി​ച്ചാ​ണ് രാ​ഹു​ൽ ഗോ​പി സ്വ​ർ​ണ​മെ​ഡ​ൽ നേ​ട്ട​ത്തോ​ടെ സം​സ്ഥാ​ന​ത്തെ മി​ക​ച്ച സീ​നി​യ​ർ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. രാ​ഹു​ലി​ന്‍റെ മെ​ഡ​ൽ നേ​ട്ട​ത്തോ​ടെ നെ​ടു​ങ്ക​ണ്ടം ജൂ​ഡോ അ​ക്കാ​ഡ​മി ഇ​ടു​ക്കി​യു​ടെ കാ​യി​ക​രം​ഗ​ത്ത് പു​തി​യ ച​രി​ത്രം ര​ചി​ക്കു​ക​യാ​ണ്.