രാ​ജാ​ക്കാ​ട് സി​എ​ച്ച്സി​യി​ൽ കി​ട​ത്തി ചി​കി​ത്സ​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, January 22, 2020 10:36 PM IST
രാ​ജാ​ക്കാ​ട്: മു​ല്ല​ക്കാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജാ​ക്കാ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി ചി​കി​ത്സ​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ക്കും. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് പേ​വാ​ർ​ഡു​ക​ളു​ടേ​യും രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി കു​ഞ്ഞു​മോ​ൻ എ​ക്സ്റേ യൂ​ണി​റ്റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ്ല​സ​ൻ ജോ​യി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. 24 മ​ണി​ക്കൂ​റും ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ 30 കി​ട​ക്ക​ക​ളും അ​ഞ്ച് പേ​വാ​ർ​ഡു​ക​ളു​മാ​ണ് സി​എ​ച്ച്സി​യി​ലു​ള്ള​ത്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ലം ര​ണ്ട​ര​വ​ർ​ഷ​ത്തോ​ള​മാ​യി കി​ട​ത്തി ചി​കി​ത്സ നി​ർ​ത്തി​വ​ച്ച​തി​നേ​തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും വി​വി​ധ രാ​ഷ്‌ട്രീയ സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു. മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഡി​എം​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ യോ​ഗം ചേ​ർ​ന്നാ​ണ് സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം​മു​ത​ൽ ഡോ​ക്ട​റും സ്റ്റാ​ഫ് ന​ഴ്സു​മ​ട​ക്കം ഏ​ഴു ജീ​വ​ന​ക്കാ​രെ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ താ​ത്ക്കാ​ലി​ക​മാ​യി നി​യ​മി​ച്ചു. ഇ​തേ​തു​ട​ർ​ന്നാ​ണ് കി​ട​ത്തി​ചി​കി​ത്സ പു​ന​രാ​രം​ഭി​ക്കു​ന്ന​തെ​ന്ന് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ജൂ​ബി അ​ജി, എ​ച്ച്എം​സി ഭാ​ര​വാ​ഹി​ക​ളാ​യ എം.​പി. ജോ​സ്, ബെ​ന്നി പാ​ല​ക്കാ​ട്ട്, ബേ​ബി​ലാ​ൽ, എ​ൻ.​ജെ. ചാ​ക്കോ, വി.​വി. ബാ​ബു, ബി​ജു കൂ​ട്ടു​പു​ഴ, ടി.​കെ. സു​കു​മാ​ര​ൻ, സി.​കെ. വി​ജ​യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.