ആ​ദി​വാ​സി കോ​ള​നി​ക്കു​സ​മീ​പം മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ മൂ​ന്നു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു
Wednesday, January 22, 2020 10:39 PM IST
അ​ടി​മാ​ലി: ദേ​ശീ​യ​പാ​ത​യി​ൽ അ​ഞ്ചാം​മൈ​ൽ ആ​ദി​വാ​സി കോ​ള​നി​ക്കു​സ​മീ​പം ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​യ കേ​സി​ൽ മൂ​ന്നു​പേ​രെ അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. 15 ദി​വ​സ​ത്തി​ല​ധി​കം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി സ്വ​ദേ​ശി​ക​ളാ​യ സു​ദി​ന​ത്തി​ൽ അ​സ​ർ​ത്ത് (23), പ​രു​ത്തി​ക്ക​ൽ ആ​സീ​ഫ് (32), തോ​പ്പും​പ​ടി സ്വ​ദേ​ശി ന​ഹാ​സ് (27) എ​ന്നി​വ​ർ അ​ടി​മാ​ലി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ടാ​ങ്ക​ർ ലോ​റി​യും എ​റ​ണാ​കു​ള​ത്തു​നി​ന്നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ഈ​മാ​സം മൂ​ന്നി​ന് രാ​ത്രി​യി​ലാ​ണ് ദേ​ശി​യ​പാ​ത​യോ​ര​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത്. മാ​ലി​ന്യം ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ക​യും ദു​ർ​ഗ​ന്ധം ഉ​യ​രു​ക​യും ചെ​യ്ത​തോ​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പും പ​ഞ്ചാ​യ​ത്തും ഇ​ട​പെ​ട്ട് മാ​ലി​ന്യം സം​സ്ക​രി​ച്ചു. മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​രെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​നാ​യി​രം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ക്കു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.
അ​ടി​മാ​ലി ടൗ​ണി​ൽ​നി​ന്നും ല​ഭി​ച്ച ചി​ല സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും അ​വ്യ​ക്ത​മാ​യ ചി​ല സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളി​ലേ​ക്കെ​ത്തി​ച്ച​ത്. അ​ടി​മാ​ലി മേ​ഖ​ല​യി​ൽ​നി​ന്നും ശേ​ഖ​രി​ച്ച മാ​ലി​ന്യ​മാ​ണ് പ്ര​തി​ക​ൾ ദേ​ശീ​യ പാ​ത​യോ​ര​ത്ത് നി​ക്ഷേ​പി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ പ്രോ​ട്ട​ക്ഷ​ൻ ആ​ക്ട് ഉ​ൾ​പ്പെ​ടെ നാ​ലു വ​കു​പ്പു​ക​ളാ​ണ് പോ​ലീ​സ് പ്ര​തി​ക​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. അ​ടി​മാ​ലി എ​സ്ഐ എ​സ്. ശി​വ​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.