ലൈം​ഗി​കാ​തി​ക്ര​മം: എഴുപതുകാ​ര​ന് നാ​ല​ര വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും
Friday, January 24, 2020 10:44 PM IST
തൊ​ടു​പു​ഴ: പ​തി​നാ​റു​കാ​രി​യും ബ​ന്ധു​വു​മാ​യ പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​യാ​ക്കി​യ 70 കാ​ര​ന് നാ​ല​ര​വ​ർ​ഷം ക​ഠി​ന​ത​ട​വും 1,10,000 രൂ​പ പി​ഴ​യും ശി​ക്ഷ.
പീ​രു​മേ​ട് ക​ച്ചേ​രി​ക്കു​ന്ന് മാ​ങ്കു​ട​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. തൊ​ടു​പു​ഴ പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി കെ. ​അ​നി​ൽ​കു​മാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച കു​റ്റ​ത്തി​ന് ഒ​രു വ​ർ​ഷം ക​ഠി​ന​ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യും പി​ഴ അ​ട​ക്കാ​ത്ത​പ​ക്ഷം ഒ​രു​മാ​സം ക​ഠി​ന​ത​ട​വും ലൈം​ഗി​കാ​ക്ര​മ​ണ​ത്തി​ന് നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വും 1,00,000 രൂ​പ പി​ഴ​യും പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം ഒ​രു വ​ർ​ഷം ക​ഠി​ന​ത​ട​വു​മാ​ണ് ശി​ക്ഷ. ത​ട​വു​ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. 2016 ഏ​പ്രി​ൽ 18 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പി​ഴ​യാ​യി ഈ​ടാ​ക്കു​ന്ന തു​ക ന​ഷ്ട​പ​രി​ഹാ​ര​മാ​യി പെ​ണ്‍​കു​ട്ടി​ക്ക് ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പ്രോ​സി​ക്യൂ​ഷ​നുൂ​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ പി.​ബി. വാ​ഹി​ദ ഹാ​ജ​രാ​യി.