സൈ​ക്ലിം​ഗ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Saturday, January 25, 2020 11:06 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സൈ​ക്ലിം​ഗ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജെ​യ്സ​ണ്‍ ജോ​ർ​ജ് പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ലി കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ വൈ​സ്പ്ര​സി​ഡ​ന്‍റ് എ​ൻ. ര​വീ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, സ്വാ​ഗ​ത​വും ഷി​ന്േ‍​റാ ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു ദേ​ശീ​യ കാ​യി​ക താ​ര​ങ്ങ​ളാ​യ ആ​ഷി​ക് സൂ​സ​ൻ, ഇ​ൻ​സ​മാം നാ​സ​ർ എ​ന്നി​വ​ർ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കും. രാ​വി​ലെ 6.30നും ​വൈ​കു​ന്നേ​രം നാ​ലി​നു​മാ​ണ് ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.