പ​രാ​തി​ക്ക് പ​രി​ഹാ​ര​മി​ല്ല: മെം​ബ​ർ​മാ​ർ ഡി​ഡി​പി​യെ ത​ട​ഞ്ഞു​വ​ച്ചു
Saturday, January 25, 2020 11:08 PM IST
കു​മാ​ര​മം​ഗ​ലം: പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലംമാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ണി​യ​ൻ നേ​താ​ക്ക​ളു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ച്ച് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സ് കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​നെ അ​വ​ഗ​ണി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ഡി​ഡി​പി​യെ ഓ​ഫീ​സി​ൽ ത​ട​ഞ്ഞു​വ​ച്ചു.

ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ല​ങ്ങും വി​ല​ങ്ങും സ്ഥ​ലം മാ​റ്റു​ക​യും പ​ക​രം പ​ണി​ഷ്മെ​ന്‍റ് ട്രാ​ൻ​സ്ഫ​റും നി​ർ​ബ​ന്ധി​ത ട്രാ​ൻ​സ്ഫ​റു​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ വ​ച്ച് പ​ഞ്ചാ​യ​ത്തി​ലെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്തു​ന്ന പ്ര​വ​ണ​ത​യാ​ണു ന​ട​ന്നു വ​രു​ന്ന​തെ​ന്ന് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.

പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യെ പോ​ലും അ​റി​യി​ക്കാ​തെ മു​ങ്ങു​ന്ന സെ​ക്ര​ട്ട​റി​മാ​രെ​യും റി​ട്ട​യ​ർ​മെ​ന്‍റി​ന് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് എ​ൽ​എ​സ്ജി​ഡി എ​ൻ​ജി​നി​യ​ർ​മാ​രെ​യും, സെ​ക്ര​ട്ട​റി, എ​ൽ​ഡി, യു​ഡി ക്ല​ർ​ക്കു​മാ​രെ​യും പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​റ്റി നി​യ​മി​ച്ച് പ​ഞ്ചാ​യ​ത്തി​ന് വ​ലി​യ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്നു.

മൂ​ന്ന് എ​ൽ​ഡി ക്ല​ർ​ക്കു​മാ​രും മൂ​ന്ന് യു​ഡി ക്ല​ർ​ക്കു​മാ​രും വേ​ണ്ട പ​ഞ്ചാ​യ​ത്തി​ൽ ഒ​രു എ​ൽ​ഡി ക്ല​ർ​ക്ക്, ര​ണ്ട് യു​ഡി ക്ല​ർ​ക്ക്, എ​ൽ​എ​സ്ജി​ഡി എ​ൻ​ജി​നി​യ​ർ എന്നി വരുടെ ഒ​ഴി​വാ​ണ് നി​ല​വി​ലു​ള്ള​ത്.
ഈ ​ഒ​ഴി​വു​ക​ൾ നി​ക​ത്ത​ണ​മെ​ന്ന് ഒ​ട്ടേ​റെ ത​വ​ണ നേ​രി​ട്ടും രേ​ഖാ​മൂ​ല​വും ഡി​ഡി​പി​യോ​ടും തി​രു​വ​ന​ന്ത​പു​ര​ത്ത് ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ട്ടി​ല്ല.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് കി​ട്ടേ​ണ്ട സേ​വ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ന്‍റാ സി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​മ അ​ന​സ്, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഷെ​മീ​ന നാ​സ​ർ, ഒ.​പി. സി​ജു, ചി​ന്ന​മ്മ സോ​ജ​ൻ, നി​സാ​ർ പ​ഴേ​രി തു​ട​ങ്ങി​യ ഭ​ര​ണ​സ​മി​തി​അം​ഗ​ങ്ങ​ളാണ് ഡി​ഡി​പി ഓ​ഫീ​സി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്. പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​മെ​ന്ന ഉ​റ​പ്പി​ൻ​മേ​ലാ​ണ് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.