മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: മ​ന്ത്രി എം.​എം. മ​ണി
Monday, January 27, 2020 10:32 PM IST
ഇ​ടു​ക്കി: ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ൾ​ക്ക് രാ​ജ്യ​ത്ത് വ​ലി​യ ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ടെ​ന്നും സ്വാ​ത​ന്ത്ര്യ​വും പ​ര​മാ​ധി​കാ​ര​വും ഭ​ര​ണ​ഘ​ട​ന​യും സം​ര​ക്ഷി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ ജ​ന​ത പ്ര​തി​ജ്ഞ​യെ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി എം.​എം. മ​ണി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ടി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി​യ​ശേ​ഷം റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഭ​ര​ണ​ഘ​ട​ന അ​തി​ന്‍റെ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​ല്ലെ​ങ്കി​ൽ വ്യ​ക്തി​ക​ൾ​ക്കും സ​മൂ​ഹ​ത്തി​നും അ​വ​ർ​ക്കു​ള്ള അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ല. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത​ഃസ​ത്ത​യ്ക്ക് നി​ര​ക്കാ​ത്ത നി​യ​മം പാ​സാ​ക്കി​യാ​ൽ അ​ത് രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ക​യി​ല്ല, അ​ത് അ​നു​വ​ദി​ച്ചാ​ൽ അ​രാ​ജ​ക​ത്വ​ത്തി​നും മ​ത സൗ​ഹാ​ർ​ദം അ​ട്ടി​മ​റി​ക്കു​ന്ന​തി​നും വ​ഴി​തെ​ളി​ക്കും. പൗ​രാ​വ​കാ​ശ​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന​മൂ​ല്യ​ങ്ങ​ളും സം​ര​ക്ഷി​ക്കേ​ണ്ട​ത് പൗ​ര​ൻ​മാ​രു​ടെ ക​ർ​ത്ത​വ്യ​മാ​ണ്.
രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും മ​ത​നി​ര​പേ​ക്ഷ​ത​യും സം​ര​ക്ഷി​ക്കു​മെ​ന്ന് നാ​മോ​രോ​രു​ത്ത​രും പ്ര​തി​ജ്ഞ​യെ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​രേ​ഡ് ക​മാ​ൻ​ഡ​ർ സ​ജി​ൻ ലൂ​യി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സേ​ന വി​ഭാ​ഗ​ങ്ങ​ൾ, എ​ൻസിസി കേ​ഡ​റ്റു​ക​ൾ, എ​സ്പിസി കേ​ഡ​റ്റ്സ്, സ്കൗ​ട്ട് ആ​ൻഡ് ഗൈ​ഡ്സ് ബാ​ൻ​ഡ് തു​ട​ങ്ങി വി​വി​ധ പ്ലാ​റ്റൂ​ണു​ക​ൾ അ​ണി​നി​ര​ന്ന മാ​ർ​ച്ച് പാ​സ്റ്റ് ന​ട​ന്നു. 24 ഓ​ളം പ്ലാ​റ്റു​ണു​ക​ൾ മാ​ർ​ച്ച്പാ​സ്റ്റി​ൽ അ​ണി​നി​ര​ന്നു. പോ​ലീ​സ് വി​ഭാ​ഗ​ത്തി​ൽ നി​ന്നും ജി​ല്ലാ ഹെ​ഡ്ക്വാ​ട്ടേ​ഴ്സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. ഡെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള മാ​ർ​ച്ച് പാ​സ്റ്റ് ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ അ​ണ​നി​ര​ന്ന സേ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള അം​ഗീകാ​രം സ്വ​ന്ത​മാ​ക്കി. ജി​ല്ലാ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സെ​ക‌്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​ജ​യ് ഘോ​ഷി​ന്‍റെ നേൃ​ത്വ​ത്തി​ൽ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും മാ​ർ​ച്ച് പാ​സ്റ്റി​ൽ അ​ണി​നി​ര​ന്നു. എ​ൻ സി ​സി വി​ഭാ​ഗ​ത്തി​ൽ ഹ​ർ​ഷ ബി​നു ന​യി​ച്ച കു​ള​മാ​വ് ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യം ഒ​ന്നാം സ്ഥാ​ന​ത്തി​ന​ർ​ഹ​രാ​യി. എ​സ് പി ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്കാ​രം റി​യ മ​രി​യ ഷാ​ജി ന​യി​ച്ച ക​ട്ട​പ്പ​ന ഒസാ​നാം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​നും മി​ക​ച്ച സ്കൗ​ട്സ് വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​രം ഗോ​കു​ൽ പ്ര​സാ​ദ് ന​യി​ച്ച പൈ​നാ​വ് കേ​ന്ദ്ര​വി​ദ്യാ​ല​യ​ത്തി​നും മി​ക​ച്ച ഗൈ​ഡ്സ് വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്കാ​രം ശ്രീ​ശ​ങ്ക​രി ന​യി​ച്ച പൈ​നാ​വ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​വും നേ​ടി​യ​പ്പോ​ൾ മി​ക​ച്ച ബാ​ന്‍റി​നു​ള്ള ബ​ഹു​മ​തി അ​നാ​മി​ക സ​നോ​ജ് ന​യി​ച്ച ക​ഞ്ഞി​ക്കു​ഴി എ​സ്എ​ൻ​എ​ച്ച്എ​സ്എ​സ് ന​ങ്കി​സി​റ്റി സ്കൂ​ളും സ്വ​ന്ത​മാ​ക്കി.
മ​ന്ത്രി സ​മ്മാ​ന​ർ​ഹ​ർ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​കെ.​മ​ധു, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, കെ ​എ​സ് ആ​ർ ടി ​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം സി.​വി. വ​ർ​ഗീ​സ്, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റി​ൻ​സി സി​ബി, ലി​സ​മ്മ സാ​ജ​ൻ, ടി​ന്‍റു സു​ഭാ​ഷ്, കെ.​എം. ജ​ലാ​ലു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.