മ​ച്ചി​പ്ലാ​വ്് ലൈ​ഫ് ഫ്ളാ​റ്റു​ക​ളി​ൽ താ​ത്കാ​ലി​ക കു​ടി​വെ​ള്ള സം​വി​ധാ​നം
Monday, January 27, 2020 10:35 PM IST
അ​ടി​മാ​ലി: ലൈ​ഫ് പ​ദ്ധ​തി​യി​ൽ പ​ണി​ക​ഴി​പ്പി​ച്ച അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് ഫ്ളാ​റ്റ് സ​മു​ച്ച​യി​ൽ അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് താ​ൽ​കാ​ലി​ക കു​ടി​വെ​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ലെ കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​ക്ഷാ​മം സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം ദീ​പി​ക റി​പ്പാ​ർ​ട്ടു​ചെ​യ്തി​രു​ന്നു.
കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​തം തി​രി​ച്ച​റി​ഞ്ഞ പ​ഞ്ചാ​യ​ത്ത് പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി. കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​ത്താ​യി കി​ട​ന്നി​രു​ന്ന പ​ഞ്ചാ​യ​ത്ത് കു​ളം ശു​ദ്ധീ​ക​രി​ച്ച് പ​ഞ്ചാ​യ​ത്തി​ന്‍റെ​ത​ന്നെ മു​ത​ൽ​മു​ട​ക്കി​ൽ മോ​ട്ട​റും ടാ​ങ്കും സ്ഥാ​പി​ച്ചു. ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന് മു​റ്റ​ത്തു നി​ന്നും കു​ടും​ബ​ങ്ങ​ൾ​ക്കി​പ്പോ​ൾ യ​ഥേ​ഷ്ടം വെ​ള്ള​മെ​ടു​ക്കാം. കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​ക്ഷാ​മം പൂ​ർ​ണ​മാ​യി പ​രി​ഹാ​രി​ക്കാ​നു​ള്ള മ​റ്റൊ​രു പ​ദ്ധ​തി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ 13 ല​ക്ഷം രൂ​പ പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ചു.
കെ​ട്ടി​ട സ​മു​ച്ച​യ​ത്തോ​ടു ചേ​ർ​ന്നു​ത​ന്നെ പു​തി​യ കു​ളം നി​ർ​മി​ച്ച് വെ​ള്ള​മെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. പ്രാ​രം​ഭ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ചെ​റി​യ കു​ളം താ​ഴ്ത്തു​ക​യും വെ​ള്ളം പ​രി​ശോ​ധ​ന​ക്ക​യ​ച്ച് ഗു​ണ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
163 കു​ടും​ബ​ങ്ങ​ളാ​ണ് ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന​ത്. സ​മീ​പ​മേ​ഖ​ല​യി​ലെ നീ​ർ​ച്ചാ​ലു​ക​ളി​ൽ​നി​ന്നും വീ​ടു​ക​ളി​ൽ​നി​ന്നും മ​റ്റും കു​ടി​വെ​ള്ളം ശേ​ഖ​രി​ച്ചാ​യി​രു​ന്നു ഇ​വ​ർ ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യി ക​ഴി​ഞ്ഞി​രു​ന്ന​ത്,