ഉ​പാ​സ​ന പു​ര​സ്കാ​രം അ​ന​ന്തു സാ​ബു​വി​ന്
Monday, January 27, 2020 10:35 PM IST
ക​ട്ട​പ്പ​ന: പ്ര​മു​ഖ ചി​ത്ര​കാ​ര​നും ചി​ത്ര​ക​ല അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന ഉ​പാ​സ​ന നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ ഓ​ർ​മ​യ്ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഉ​പാ​സ​ന പെ​യി​ന്‍റിം​ഗ് ഫെ​സ്റ്റി​വ​ലി​ൽ ഉ​പാ​സ​ന പു​ര​സ്കാ​ര​ത്തി​ന് അ​ന​ന്തു സാ​ബു അ​ർ​ഹ​നാ​യി. 3001 രൂ​പ​യും ഉ​പാ​സ​ന ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.
ക​ട്ട​പ്പ​ന ടൗ​ണ്‍ ഹാ​ളി​ൽ ചി​ത്ര​ര​ച​ന മ​ത്സ​രം, ശി​ൽ​പ​ശാ​ല, ഉ​പാ​സ​ന അ​നു​സ്മ​ര​ണം എ​ന്നി​വ​യാ​ണ് പെ​യി​ന്‍റിം​ഗ് ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. എ​ൽ​കെ​ജി -യു​കെ​ജി, എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി - കോ​ള​ജ് - പൊ​തു​വി​ഭാ​ഗം, സ്പെ​ഷ​ൽ സ്കൂ​ൾ എ​ന്നി​ങ്ങ​നെ ആ​റു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ചി​ത്ര​ര​ച​ന മ​ത്സ​രം.​ന​ട​ന്ന​ത്.
ആ​റു വി​ഭാ​ഗ​ങ്ങ​ളി​ലും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ൽ​കി. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ഗി​രീ​ഷ് മാ​ലി, ചി​ത്ര​കാ​ര​ൻ​മാ​രാ​യ ജോ​സ് ആ​ന്‍റ​ണി, എം.​ഡി. ത​ങ്ക​പ്പ​ൻ, ടോ​മി ജേ​ക്ക​ബ്, ഫ്ര​സ്കോ മു​ര​ളി, ചി​ത്ര ഷാ​ജി, മ​നോ​ജ് ജോ​യി, ബി​ജു ഉ​പാ​സ​ന, സ​ജി ദാ​സ് മോ​ഹ​ൻ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു.
സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എം.​സി. ബോ​ബ​ൻ, ഷി​ബു ഇ​ൻ​സൈ​റ്റ്, അ​നി​ൽ കെ. ​ശി​വ​റാം, വി.​എ​സ്. ദീ​പു, എ​ൻ.​ബി. രാ​ജ​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.