കൂ​ട്ടാ​റി​ൽ ഐ​ടി​ഐ; ക്ലാ​സു​ക​ൾ അ​ടു​ത്ത​വ​ർ​ഷം തു​ട​ങ്ങും
Tuesday, January 28, 2020 10:35 PM IST
നെ​ടു​ങ്ക​ണ്ടം: കൂ​ട്ടാ​റി​ൽ ഐ​ടി​ഐ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. അ​ടു​ത്ത അ​ധ്യാ​യ​ന​വ​ർ​ഷം ഐ​ടി​ഐ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കും. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​രേ​ക്ക​ർ ഏ​ഴു​സെ​ന്‍റ് സ്ഥ​ലം വ്യ​വ​സാ​യ പ​രി​ശീ​ല​ന വ​കു​പ്പി​ന് വി​ട്ടു​ന​ൽ​കി.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ൽ താ​ൽ​കാ​ലി​ക​മാ​യി കോ​ള​ജ് പ്ര​വ​ർ​ത്തി​പ്പി​ക്കും. ഈ ​കെ​ട്ടി​ടം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​ന​ൽ​കി​യി​ട്ടു​ണ്ട്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ഴി​ക്ക​ണ്ട​ത്താ​ണ് ഐ​ടി​ഐ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​നാ​യി അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി രൂ​പ​രേ​ഖ ത​യാ​റാ​യ​താ​യി മ​ന്ത്രി എം.​എം. മ​ണി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ഐ​ടി​ഐ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.
മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ തൊ​ഴി​ല​ധി​ഷ്ഠിത കോ​ഴ്സു​ക​ൾ​ക്കാ​യി കൂ​ടു​ത​ലാ​യും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് ഇ​പ്പോ​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്. വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​രീ​ശീ​ല​ന കോ​ഴ്സു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഇ​വി​ടെ ആ​രം​ഭി​ക്കു​ന്ന​ത്. നി​ല​വി​ൽ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ ക​ട്ട​പ്പ​ന​യി​ൽ മാ​ത്ര​മാ​ണ് ഐ​ടി​ഐ ഉ​ള്ള​ത്. ക​രു​ണാ​പു​ര​ത്ത് ഐ​ടി​ഐ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ നി​ന്നു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ല​ധി​ഷ്ഠിത വി​ഭ്യാ​സ​ത്തി​ന് അ​വ​സ​ര​മൊ​രു​ങ്ങും.
ഐ​ടി​ഐ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദി​ഷ്ട സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ ക​ട്ട​പ്പ​ന ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ ആ​നി സ്റ്റെ​ല്ല സ്റ്റീ​ഫ​ൻ, വി. ​വി​ജി​മോ​ൾ, ഗ​ർ​വാ​സി​സ് പോ​ൾ എ​ന്നി​വ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ​നി​ന്നും ഏ​റ്റു​വാ​ങ്ങി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി പ്ലാ​വു​വെ​ച്ച​തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​സി​മോ​ൾ കു​ര്യ​ൻ, ശി​വ​പ്ര​സാ​ദ് ത​ണ്ണി​പാ​റ, എം.​എ. സി​ദ്ദി​ഖ്, സി.​എം. ബാ​ല​കൃ​ഷ്ണ​ൻ, പി.​എ​സ്. ഷം​സു​ദീ​ൻ, സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജൂ​ലൈ ഒ​ന്നു​മു​ത​ൽ ഡ്രാ​ഫ്ട്സ്മാ​ൻ സി​വി​ൽ വി​ഭാ​ഗ​ത്തി​ൽ 24 പേ​രു​ടെ ബാ​ച്ചും കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നി​ൽ 24 പേ​രു​ടെ ബാ​ച്ചു​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.