കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു
Friday, February 14, 2020 10:31 PM IST
മു​ട്ടം: എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷം സം​ബ​ന്ധി​ച്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ജു​ഡീ​ഷ്യ​ൽ​ഫ​സ്റ്റ് ക്ലാ​സ്‌​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​ട്ടം പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി.
ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഇ​ത് സം​ബ​ന്ധി​ച്ച് ജൂ​ണി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ പ്രി​ൻ​സി​പ്പ​ലി​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ഡി​ജി​ൻ, അ​ഭി​ന​ന്ദ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​ക​യോ പ്ര​ശ്ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ജൂ​ണി​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ​യും സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്രി​സി​പ്പ​ലി​നെ​യും കോ​ള​ജി​ലെ 20 ൽ​പ്പ​രം ജീ​വ​ന​ക്കാ​രെ​യും എ​സ് എ​ഫ് ഐ ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. കോ​ട​തി നി​ർ​ദ്ദേ​ശ പ്ര​കാ​രം ഡി​ജി​ൻ, അ​ഭി​ന​ന്ദ്, ജ​സ്റ്റി​ൻ, ശ​ര​ത്ത് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​ക​യു​മാ​യി​രു​ന്നു. കോ​ട​തി നി​ർ​ദ്ദേ​ശ പ്ര​കാ​രം വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നാ​ൽ സ​സ്പെ​ൻ​ഡ് ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ചെ​ടു​ക്കാ​ൻ കോ​ള​ജ് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു.