പാ​ലി​ന് വേ​ന​ൽ​ക്കാ​ല ഇ​ൻ​സെ​ന്‍റീ​വ് ല​ഭി​ക്കു​ന്നി​ല്ല
Monday, February 17, 2020 10:36 PM IST
രാ​ജാ​ക്കാ​ട്: ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് മി​ൽ​മ എ​റ​ണാ​കു​ളം മേ​ഖ​ല യൂ​ണി​യ​ൻ ന​ൽ​കി​വ​ന്നി​രു​ന്ന വേ​ന​ൽ​ക്കാ​ല ഇ​ൻ​സെ​ന്‍റീ​വ് ല​ഭി​ക്കു​ന്നി​ല്ല. ജ​നു​വ​രി മു​ത​ൽ വേ​ന​ൽ അ​വ​സാ​നി​ക്കു​ന്ന ഏ​പ്രി​ൽ, മേ​യ് മാ​സം വ​രെ​യാ​ണ് ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് സം​ഘ​ത്തി​ൽ അ​ള​ക്കു​ന്ന പാ​ലി​ന് ഒ​രു ലി​റ്റ​റി​ന് ഒ​രു​രൂ​പ വീ​തം വേ​ന​ൽ​ക്കാ​ല ഇ​ൻ​സെ​ന്‍റീ​വ് ന​ൽ​കി​യി​രു​ന്ന​ത്. പ​ച്ച​പ്പു​ല്ലി​ന്‍റെ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഒ​രു കി​ലോ​ഗ്രാ​മി​ന് ഏ​ഴു​രൂ​പ സ​ബ്സി​ഡി നി​ര​ക്കി​ൽ മേ​ഖ​ലാ യൂ​ണി​യ​ൻ ക​ർ​ഷ​ക​ർ​ക്കു ന​ൽ​കി​യി​രു​ന്ന വൈ​ക്കോ​ലും ഇ​ത്ത​വ​ണ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. കാ​ലി​ത്തീ​റ്റ​യു​ടെ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന വി​ല​വ​ർ​ധ​ന​വു​മൂ​ല​വും ഉ​ൽ​പാ​ദ​ന ചെ​ല​വി​നാ​നു​പാ​തി​ക​മാ​യി പാ​ലി​ന് വി​ല ല​ഭി​ക്കാ​ത്ത​തി​നാ​ലും നി​ര​വ​ധി ക​ർ​ഷ​ക​ർ ക്ഷീ​ര​മേ​ഖ​ല​യി​ൽ​നി​ന്നും പി​ൻ​മാ​റി​യി​രു​ന്നു. ഈ ​ മേ​ഖ​ല​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യി​രു​ന്ന വേ​ന​ൽ​ക്കാ​ല ഇ​ൻ​സെ​ന്‍റീ​വ് മു​ൻ മാ​സ​ങ്ങ​ളി​ലേ​ത​ട​ക്കം ന​ൽ​ക​ണ​മെ​ന്ന​താ​ണ് ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.