തൂ​ക്കു​പാ​ലം അ​മി​നി​റ്റി സെ​ന്‍റ​ർ കെ​ആ​ർ​എ​സ് സ്മാ​ര​ക​മാ​ക്കും
Monday, February 17, 2020 10:36 PM IST
നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ല​ത്ത് നി​ർ​മി​ച്ച അ​മി​നി​റ്റി സെ​ന്‍റ​ർ കെ​ആ​ർ​എ​സ് സ്മാ​ര​ക​മാ​ക്കാ​ൻ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. തൂ​ക്കു​പാ​ലം ബ​സ് സ്റ്റാ​ൻ​ഡി​ൽ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് നി​ർ​മി​ച്ച അ​മി​നി​റ്റി സെ​ന്‍റ​റാ​ണ് അ​ന്ത​രി​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ ചെ​യ​ർ​മാ​ൻ കെ.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​രു​ടെ സ്മാ​ര​ക മ​ന്ദി​ര​മാ​ക്കു​ന്ന​ത്.

ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ച്ച അ​മി​നി​റ്റി സെ​ന്‍റ​റി​ൽ ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ രാ​മ​ക്ക​ൽ​മേ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. ഈ ​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് മു​ൻ​കൈ എ​ടു​ത്ത​തും രാ​മ​ക്ക​ൽ​മേ​ട്ട് ടൂ​റി​സ​ത്തി​ൽ തൂ​ക്കു​പാ​ല​ത്തെ ഇ​ട​ത്താ​വ​ള​മാ​ക്കു​ന്ന​തി​ന് ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച​തും കെ.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​രാ​യി​രു​ന്നു. അ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്താ​ൻ ഉ​ചി​ത​മാ​യ സ്മ​ര​ക​മാ​ണ് ഇ​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം, സെ​ക്ര​ട്ട​റി എ.​വി. അ​ജി​കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.