റ​വ​ന്യൂ വ​കു​പ്പി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം: ​എ​ൻ​ജി​ഒ അ​സോ.
Monday, February 17, 2020 10:38 PM IST
തൊ​ടു​പു​ഴ : റ​വ​ന്യൂ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​രു​ടെ കു​റ​വും അ​മി​ത ജോ​ലി​ഭാ​ര​വും കാ​ര​ണം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സേ​വ​ന​ങ്ങ​ൾ യ​ഥാ​സ​മ​യം ന​ൽ​കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളി​ൽ പ്ര​ധി​ഷേ​ധി​ച്ചു 18ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ദി​നം ആ​ച​രി​ക്കും. ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ലും എ​ല്ലാ താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലും അ​ന്നേ​ദി​വ​സം ജീ​വ​ന​ക്കാ​ർ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി ദേ​വ​സ്യ, സെ​ക്ര​ട്ട​റി രാ​ജേ​ഷ് ബേ​ബി എ​ന്നി​വ​ർ അ​റി​യി​ച്ചു.