ഇ​ക്കോ-​ബാ​ഗ് എ​ക്സി​ബി​ഷ​ൻ
Tuesday, February 18, 2020 10:41 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് ഗി​രി​ജ്യോ​തി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ ഇ​ക്കോ ബാ​ഗ് എ​ക്സി​ബി​ഷ​ൻ ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​രി​സ്ഥി​തി സ്നേ​ഹം വ​ള​ർ​ത്തി​യെ​ടു​ക്കാ​നും സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച​ത്.
ച​ല​ഞ്ച് ഫോ​ർ ചെ​യ്ഞ്ച് എ​ന്ന ല​ക്ഷ്യം സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​യി ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ലാ​ണ് ബാ​ഗ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. ജൂ​ട്ട്, ജീ​ൻ​സ്, തു​ണി, പേ​പ്പ​ർ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചാ​ണ് ബാ​ഗു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഉ​പ​യോ​ഗം ക​ഴി​ഞ്ഞ സാ​രി ഉ​പ​യോ​ഗി​ച്ച് കാ​രി ബാ​ഗു​ക​ളും നി​ർ​മി​ച്ചു.
വി​വി​ധ ഗ്രൂ​പ്പു​ക​ൾ തി​രി​ച്ച് ഇ​ക്കോ ബാ​ഗു​ക​ളു​ടേ​യും മ​റ്റും നി​ർ​മാ​ണ​ങ്ങ​ൾ​ക്കാ​യി മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. പ്ലാ​സ്റ്റി​ക് ര​ഹി​ത സ്കൂ​ൾ, വീ​ട്, സ​മൂ​ഹം എ​ന്നി​വ രൂ​പ​പ്പെ​ടു​ത്തു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ബി​ജു വെ​ട്ടു​ക​ല്ലേ​ൽ പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലി​സ​മ്മ സാ​ജ​ൻ ഇ​ക്കോ ബാ​ഗ് എ​ക്സി​ബി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡി​നോ ക​ള്ളി​ക്കാ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ബി ജോ​ർ​ജ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ ജേ​ക്ക​ബ്, സി​സ്റ്റ​ർ അ​മ​ല എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.