ശി​വ​രാ​ത്രി മ​ഹോ​ത്സ​വം
Tuesday, February 18, 2020 10:43 PM IST
നെ​ടു​ങ്ക​ണ്ടം: കൈ​ലാ​സ​പ്പാ​റ ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി 20, 21 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
20-ന് ​രാ​വി​ലെ 5.30 മു​ത​ൽ ക്ഷേ​ത്ര​ച്ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് ന​ട​ക്കു​ന്ന അ​ന്ന​ദാ​ന​ത്തി​ൽ അ​യ്യാ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
21-ന് ​രാ​വി​ലെ അ​ഞ്ചി​ന് ക്ഷേ​ത്ര​ച്ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഗ​ണ​പ​തി ഹോ​മം, പ്ര​സാ​ദ​മൂ​ട്ട്, പ്രാ​ദേ​ശി​ക ക​ലാ​പ​രി​പാ​ടി​ക​ൾ, കു​ട​യ​ത്തൂ​ർ അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണം, ഭ​ക്തി​ഗാ​ന​സു​ധ, പു​ല​ർ​ച്ചെ ഒ​ന്നി​ന് കൊ​ച്ചി​ൻ പൊ​ൻ​ക​തി​രി​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് ക​ലാ​ഷോ​യും ന​ട​ക്കും. ശി​വ​രാ​ത്രി ദി​വ​സ​ങ്ങ​ളി​ൽ നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും ക്ഷേ​ത്ര​ത്തി​ലേ​ക്ക് വാ​ഹ​ന​സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​താ​യി ക്ഷേ​ത്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​വി. ശ്രീ​ധ​ര​ൻ, എം. ​റെ​ജി, സു​രേ​ന്ദ്ര​ൻ, സ​ത്യ​ൻ, അ​ശോ​ക​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.