ഹ​രി​ത മി​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കും
Tuesday, February 18, 2020 10:43 PM IST
ക​ട്ട​പ്പ​ന: മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി ഹ​രി​ത മി​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ആ​ലോ​ച​നാ​യോ​ഗം ന​ഗ​ര​സ​ഭ ഹാ​ളി​ൽ ചേ​ർ​ന്നു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ആ​രോ​ഗ്യ സ​മി​തി അ​ധ്യ​ക്ഷ​ൻ തോ​മ​സ് മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നും മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നു​മാ​യി 24 മു​ത​ൽ ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു പ​ക​രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന വ​സ്തു​ക്ക​ളേ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ, സാം​സ്കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.