മാ​ലി​ന്യം: ഹൗ​സിം​ഗ് ബോ​ർ​ഡി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ൻ​സി​പ്പാ​ലി​റ്റി
Tuesday, February 18, 2020 10:45 PM IST
ക​ട്ട​പ്പ​ന: ഹൗ​സിം​ഗ് ബോ​ർ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭ ന​ട​പ​ടി തു​ട​ങ്ങി. പ​ല ത​വ​ണ ഹൗ​സിം​ഗ് ബോ​ർ​ഡി​നോ​ട് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും നി​ഷേധാ​ത്മ​ക നി​ല​പാ​ടാ​ണ് ഉ​ദ്യേ​ഗ​സ്ഥ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി പ​റ​ഞ്ഞു.
ബോ​ർ​ഡ് നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് തു​ട​ർ​ന്നാ​ൽ സ്ഥാ​പ​നം പൂ​ട്ടി​ക്കേ​ണ്ട തീ​രു​മാ​ന​ത്തി​ലേ​ക്ക് ന​ഗ​ര​സ​ഭ ക​ട​ക്കേ​ണ്ടി​വ​രും. മാ​ലി​ന്യം നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബോ​ർ​ഡി​ന് നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ലി​ന്യ​വി​മു​ക്ത ന​ഗ​ര​സ​ഭ എ​ന്ന രീ​തി​യി​ലേ​ക്ക് ന​ഗ​ര​സ​ഭ ചൂ​വ​ടു​വ​യ്പ് ന​ട​ത്തു​ന്പോ​ഴാ​ണ് ഒ​രു സ​ർ​ക്കാ​ർ സ്ഥാ​പ​നം മാ​ലി​ന്യം​കൊ​ണ്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും മാ​ലി​ന്യം നീ​ക്കി​യി​ല്ലെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി പ​റ​ഞ്ഞു.
ക​ട്ട​പ്പ​ന ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഹൗ​സിം​ഗ് ബോ​ർ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ മു​ന്നി​ലാ​ണ് മാ​സ​ങ്ങ​ളാ​യി മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടു​ന്ന​ത്. ദു​ർ​ഗ​ന്ധം​മൂ​ലം കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്ക് ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ​പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. പാ​ത​യോ​ര​ങ്ങ​ളി​ലും മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്കു ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
ഭ​ക്ഷ​ണാ​വ​ശി​ഷ്ടം ഉ​ൾപ്പെടെ പാ​ത​യോ​ര​ങ്ങ​ളി​ൽ ത​ള്ളു​ന്ന​തി​നാ​ൽ അ​വ വേ​ഗ​ത്തി​ൽ ചീ​ഞ്ഞ് ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യാ​ണ്. തെ​രു​വു​നാ​യ്ക്ക​ളും മ​റ്റും ഇ​വ വ​ലി​ച്ചി​ഴ​ച്ച് റോ​ഡി​ലേ​ക്കും മ​റ്റും നി​ര​ത്തു​ന്ന സ്ഥി​തി​യു​മു​ണ്ട്. മാ​ലി​ന്യ കൂ​ന്പാ​ര​ങ്ങ​ൾ​ക്കു സ​മീ​പം ത​ന്പ​ടി​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്.
ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ​നി​ന്നു​ള്ള സെ​പ്റ്റി​ക് ടാ​ങ്ക് നി​റ​ഞ്ഞ് മ​ലി​ന​ജ​ലം റോ​ഡി​ലൂ​ടെ ഒ​ഴു​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും അ​തി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബോ​ർ​ഡി​ന് ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നും ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി പ​റ​ഞ്ഞു.