എ​ൻ​ജി​ഒ അ​സോ. ക​രി​ദി​നാചരണം ന​ട​ത്തി
Tuesday, February 18, 2020 10:46 PM IST
തൊ​ടു​പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ​ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ റ​വ​ന്യു ഓ​ഫീ​സു​ക​ളി​ൽ ക​രി​ദി​നാ​ച​ര​ണം ന​ട​ത്തി. റ​വ​ന്യു വ​കു​പ്പി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് പ​ത്താം ശ​ന്പ​ള ക​മ്മി​ഷ​ൻ ശിപാ​ർ​ശ ചെ​യ്ത ശ​ന്പ​ള സ്കെ​യി​ൽ നി​ഷേ​ധി​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി തി​രു​ത്തു​ക, വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ​ന്‍റ്മാ​രു​ടേ​യും ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ്മാ​രു​ടേ​യും സ്ഥാ​ന​ക്ക​യ​റ്റ അ​നു​പാ​തം വ​ർ​ധി​പ്പി​ക്കു​ക, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രു​ടെ ര​ണ്ടാം വാ​ർ​ഷി​ക ഇ​ൻ​ക്രി​മെ​ന്‍റ് നി​ഷേ​ധി​ക്കു​ന്ന ഉ​ത്ത​ര​വ് പു​ന​ഃപ​രി​ശോ​ധി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ക​രി​ദി​നാ​ച​ര​ണം ന​ട​ത്തി​യ​ത്.
ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ചാ​ണ് ജീ​വ​ന​ക്കാ​ർ ജോ​ലി​ക്ക് ഹാ​ജ​രാ​യ​ത്. പീ​രു​മേ​ട്ടിൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​ഉ​ദ​യ​സൂ​ര്യ​നും ദേ​വി​കു​ള​ത്ത് സം​സ്ഥാ​ന സെ​ക്രട്ടേറി​യറ്റം​ഗം കെ.​പി. വി​നോ​ദും ക​ട്ട​പ്പ​ന​യി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യറ്റ് അം​ഗം പി.​എം. ഫ്രാ​ൻ​സി​സും നെ​ടു​ങ്ക​ണ്ട​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി ദേ​വ​സ്യാ​യും തൊ​ടു​പു​ഴ​യി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ബേ​ബി​യും ഇ​ടു​ക്കി​യി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സാ​ജു മാ​ത്യു​വും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സി.​എം. രാ​ധാ​കൃ​ഷ്ണ​ൻ, ഷി​ഹാ​ബ് പ​രീ​ത്, ബി​ജു തോ​മ​സ്, ഡോ​ളി​ക്കു​ട്ടി ജോ​സ​ഫ്, സി.​എ​സ്. ഷെ​മീ​ർ, പി.​കെ. യൂ​നി​സ്,കെ.​സി. ബി​നോ​യി, എം.​എ. ആ​ന്‍റ​ണി, പി.​കെ. ഹ​രി​ദാ​സ്, ലി​ല്ലി മാ​ത്യു, പി.​ജെ. റോ​യി, വി.​കെ. ഷി​ബു, പി.​ആ​ർ. ഗി​രീ​ഷ്,പീ​റ്റ​ർ കെ. ​എ​ബ്ര​ഹാം, പി. ​യു.​ദീ​പു, ഷി​ഹാ​ബ്, ഷാ​ജി ഹ​മീ​ദ്, ബി​നീ​ഷ് തോ​മ​സ്, അ​ല​ക്സാ​ണ്ട​ർ ജോ​സ​ഫ്, രാ​ജേ​ഷ് ഗോ​പാ​ൽ, ജോ​യി​സ് ആ​ന്‍റ​ണി, അ​നീ​ഷ് കു​മാ​ർ, രാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.