ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​നീ​ക്കം ആ​രം​ഭി​ച്ചു
Wednesday, February 19, 2020 10:42 PM IST
ഏ​ല​പ്പാ​റ: ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്തു​തു​ട​ങ്ങി. സം​സ്ഥാ​ന പാ​ത​യി​ൽ ചി​ന്നാ​റി​നു സ​മീ​പ​ത്തും മേ​മ​ല​യി​ലു​മാ​യി ഏ​ക്ക​റു​ക​ണ​ക്കി​ന് സ്ഥ​ല​ത്താ​ണ് പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തോ​ടെ ട​ണ്‍​ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക്കാ​ണ് പ്ര​ദേ​ശ​ത്ത് അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച​തോ​ടെ​യാ​ണ് ചി​ന്നാ​റി​നു സ​മീ​പ​ത്തും മേ​മ​ല​യി​ലു​മു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 17,40,000 രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ശു​ചി​ത്വ​മി​ഷ​ൻ 10 ല​ക്ഷ​വും ശേ​ഷി​ക്കു​ന്ന തു​ക പ​ഞ്ചാ​യ​ത്തു​മാ​ണ് ന​ൽ​കു​ന്ന​ത്. എ​ക്സ് സ​ർ​വീ​സ്മെ​ൻ ട്ര​സ്റ്റാ​ണ് മാ​ലി​ന്യം നീ​ക്കം​ചെ​യ്യു​ന്ന​തി​നു​ള്ള ക​രാ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ചാ​ക്കു​ക​ളി​ലാ​ക്കി ശേ​ഖ​രി​ക്കും. മാ​ലി​ന്യം സം​സ്ക​രി​ച്ച് മ​റ്റു​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന ക​ന്പ​നി​ക്ക് ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം ന​ൽ​കാ​നാ​ണ് പ​ദ്ധ​തി. ചി​ന്നാ​റി​നു സ​മീ​പം പെ​രി​യാ​റി​ന്‍റെ പോ​ഷ​ക​ന​ദി​യി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് 45 ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ണ​മാ​യും നീ​ക്കം​ചെ​യ്യും.

പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളും ഹോ​ട്ട​ൽ, കോ​ൾ​ഡ് സ്റ്റോ​റേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​യും മാ​ലി​ന്യം ജ​ല​സ്രോ​ത​സു​ക​ളി​ൽ നി​ക്ഷേ​പി​ച്ച​തോ​ടെ സ​മീ​പ​വാ​സി​ക​ൾ​ക്ക് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പി​ടി​പെ​ട്ടി​രു​ന്നു. ഇ​തി​നേ​തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് മാ​ലി​ന്യ നി​ക്ഷേ​പം അ​വ​സാ​നി​പ്പി​ച്ച​ത്.