സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് ഭ​ര​ണം പി​ടി​ക്കാ​നു​ള്ള ശ്ര​മം ചെ​റു​ക്കു​മെ​ന്ന്
Wednesday, February 19, 2020 10:42 PM IST
നെ​ടു​ങ്ക​ണ്ടം: സ​ഹ​ക​ര​ണ​വ​കു​പ്പി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും പോ​ലീ​സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ ബാ​ല​ഗ്രാം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള സി​പി​എം ശ്ര​മം ചെ​റു​ക്കു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റെ​ക്കൊ​ണ്ട് നി​യ​മ​വി​രു​ദ്ധ ഉ​ത്ത​ര​വി​റ​ക്കി അം​ഗ​ങ്ങ​ൾ പു​തി​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വാ​ങ്ങ​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് അ​പേ​ക്ഷ​യു​മാ​യി എ​ത്തു​ന്ന യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് കാ​ർ​ഡ് ന​ൽ​കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ബാ​ങ്കി​ൽ 17 ജീ​വ​ന​ക്കാ​രു​ണ്ടെ​ങ്കി​ലും കാ​ർ​ഡ് ന​ൽ​കു​ന്ന ചു​മ​ത​ല ബാ​ങ്കു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത സി​പി​എം അ​നു​ഭാ​വി​യെ ഏ​ൽ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തേ​സ​മ​യം എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് രാ​ത്രി​യി​ൽ വീ​ടു​ക​ളി​ൽ കാ​ർ​ഡ് എ​ത്തി​ച്ചു​ന​ൽ​കു​ക​യാ​ണ്.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി സ​സ്പെ​ൻ​ഡു​ചെ​യ്തു. പി​ന്നീ​ട് സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജു​ള്ള ര​ണ്ടു​പേ​രെ മാ​റ്റി​ക്കൊ​ണ്ടാ​ണ് സി​പി​എം അ​നു​ഭാ​വി​ക്ക് കാ​ർ​ഡ് ന​ൽ​കു​വാ​നു​ള്ള അ​ധി​കാ​രം ന​ൽ​കി​യ​ത്. ഇ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. യു​ഡി​എ​ഫ് അ​നു​ഭാ​വി​ക​ളാ​യ ര​ണ്ടാ​യി​ര​ത്തോ​ളം​പേ​ർ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും മു​ന്നൂ​റു പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ കാ​ർ​ഡ് ന​ൽ​കി​യി​ട്ടു​ള്ള​ത്. 23-ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 20 വ​രെ​യാ​ണ് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ര​ണ്ടു​ദി​വ​സം​കൊ​ണ്ട് മു​ഴു​വ​ൻ അ​പേ​ക്ഷ​ക​ർ​ക്കും കാ​ർ​ഡ് ന​ൽ​കു​വാ​ൻ ക​ഴി​യി​ല്ല. യു​ഡി​എ​ഫ് അ​നു​കൂ​ല അം​ഗ​ങ്ങ​ളു​ടെ അ​പേ​ക്ഷ മ​ന​പ്പൂ​ർ​വം വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
അ​പേ​ക്ഷ​ക​രാ​യ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ഐ​ഡി കാ​ർ​ഡ് വി​ത​ര​ണം​ചെ​യ്ത് നീ​തി​യു​ക്ത​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണം. സി​പി​എം എ​ന്തു കൃ​ത്രി​മം കാ​ട്ടി​യാ​ലും ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് യു​ഡി​എ​ഫ് പാ​ന​ൽ വി​ജ​യി​ക്കു​മെ​ന്ന് നേ​താ​ക്ക​ളാ​യ എം.​എ​ൻ ഗോ​പി, സി.​എ​സ്. യ​ശോ​ധ​ര​ൻ, ഷാ​ജി പു​ള്ളോ​ലി​ൽ, ടോ​മി ജോ​സ​ഫ്, ചാ​ക്കോ​ച്ച​ൻ മു​കാ​ല​യി​ൽ, ജോ​സ് അ​മ്മ​ൻ​ചേ​രി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.