വ്യാ​പാ​രദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം: മ​ർ​ച്ച​ന്‍റ് അ​സോ.
Thursday, February 20, 2020 10:57 PM IST
തൊ​ടു​പു​ഴ: വ്യാ​പാ​ര​മേ​ഖ​ല ക​ടു​ത്ത മാ​ന്ദ്യം നേ​രി​ടു​ക​യും പ​ല മേ​ഖ​ല​ക​ളി​ലും ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി വ്യാ​പാ​രി​ക​ൾ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ൽ നി​ൽ​ക്കു​ന്പോ​ഴും സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്ക് സാ​ന്പ​ത്തി​ക ലാ​ഭ​ത്തി​നാ​യി തൊ​ടു​പു​ഴ​യി​ലെ വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ച്ചാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്നു മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ൾ പ​ല കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ക​യും പ​ല​യി​ന​ത്തി​ൽ പി​ഴ അ​ട​പ്പിക്കു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളി​ൽ​നി​ന്നും പി​ന്തി​രി​യ​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​രി​ക​ളു​ടേ​ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ ജി​എ​സ്ടി റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കു​ന്ന​ത് വൈ​കു​ന്ന​തി​ന് പി​ഴ ഈ​ടാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം. യ​ഥാ​ർ​ഥ ബി​ല്ലു​ക​ൾ ന​ൽ​കു​ന്ന വ്യാ​പാ​രി​ക​ളെ​പോ​ലും ടെ​സ്റ്റ് പ​ർ​ച്ചേ​ഴ്സ് എ​ന്ന പേ​രി​ൽ ബി​ല്ലു​ക​ൾ വാ​ങ്ങാ​തെ പി​ഴ അ​ട​പ്പി​ക്കു​ന്ന​ത് നീ​തി​ര​ഹി​ത​മാ​ണ്.

പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ വ്യാ​പാ​രി​ക​ളെ ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും പൊ​ല്യൂ​ഷ​ൻ ക​ണ്‍​ട്രോ​ൾ ബോ​ർ​ഡും സം​യു​ക്ത​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം. ജി​എ​സ്ടി, തൊ​ഴി​ൽ വ​കു​പ്പ്, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ്, പൊ​ല്യൂ​ഷ​ൻ ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ്, വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ്ക്വാ​ഡു​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് വ്യാ​പാ​രം ദു​ഷ്കര​മാ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പിൻമാ​റാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു നീ​ങ്ങു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, നാ​സ​ർ സൈ​ര, യൂ​ത്ത്വിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​ബി. താ​ജു , ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ര​മേ​ഷ് , ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. ര​മേ​ഷ് എ​ന്നി​വ​ർ പ​റ​ഞ്ഞു.