കാർഷിക വൈവിധ്യമൊരുക്കി വാഴക്കുളം പൈനാപ്പിൾ ഫെസ്റ്റ് നാളെ
Thursday, February 20, 2020 10:57 PM IST
തൊ​ടു​പു​ഴ: വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ൾ ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പൈ​നാ​പ്പി​ൾ ഫെ​സ്റ്റ് -2020 നാ​ളെ വാ​ഴ​ക്കു​ളം സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പൈ​നാ​പ്പി​ൾ പാ​ച​ക മ​ൽ​സ​രം, വി​ള മ​ൽ​സ​രം, കാ​ർ​ഷി​ക സെ​മി​നാ​റു​ക​ൾ, സ​മ്മേ​ള​നം, പൈ​നാ​പ്പി​ൾ ശ്രീ ​അ​വാ​ർ​ഡ് ദാ​നം, പൈ​നാ​പ്പി​ൾ ക​ർ​ഷ​ക ഭ​വ​ൻ ശി​ലാ സ്ഥാ​പ​നം എ​ന്നി​വ ന​ട​ക്കും. നാ​ളെ രാ​വി​ലെ 9.30ന് ​പൈ​നാ​പ്പി​ൾ പാ​ച​ക മ​ൽ​സ​ര​വും വി​ള മ​ൽ​സ​ര​വും ന​ട​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന കാ​ർ​ഷി​ക സെ​മി​നാ​റു​ക​ൾ മു​ൻ എം​എ​ൽ​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 10.30ന് ​പൈ​നാ​പ്പി​ൾ വി​ഭ​വ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ തൃ​ശൂ​ർ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ ഡോ. ​കെ.​ടി. സു​മ​ൻ ന​യി​ക്കും. 11.30ന് ​പൈ​നാ​പ്പി​ൾ ക്വി​സ് മ​ൽ​സ​രം.
12നു ​മ​ണ്ണ് പ​രി​പാ​ല​ന​വും വി​ള പോ​ഷ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ കു​മ​ര​കം കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡോ.​എം.​എ​സ്.​ഷൈ​ല​ജ​കു​മാ​രി​യും 2.15ന് ​എം​ഡി -2 ഇ​നം പൈ​നാ​പ്പി​ളി​ന്‍റെ സാ​ധ്യ​ത​ക​ളും പ​രി​മി​തി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ൾ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡോ.​ടി.​മാ​യ​യും ന​യി​ക്കും. മൂ​ന്നി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ൽ​ദോ എ​ബ്ര​ഹാം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പൈ​നാ​പ്പി​ൾ​ശ്രീ അ​വാ​ർ​ഡ് നേ​ടി​യ ഷാ​ജി ജോ​ർ​ജ് പു​ളി​യ്ക്ക​ലി​ന് പു​ര​സ്കാ​ര വി​ത​ര​ണ​വും ക​ർ​ഷ​ക ഭ​വ​ൻ ശി​ലാ സ്ഥാ​പ​ന​വും മ​ന്ത്രി വി.​എ​സ്.​സു​നി​ൽ കു​മാ​ർ നി​ർ​വ​ഹി​ക്കും. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ​ളി കു​ര്യാ​ക്കോ​സ്, മു​ൻ എം​പി ഫ്രാ​ൻ​സീ​സ് ജോ​ർ​ജ്, മു​ൻ എം​എ​ൽ​എ മാ​രാ​യ ബാ​ബു പോ​ൾ, ജോ​ണി നെ​ല്ലൂ​ർ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​ളി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ൻ.​ജെ.​ജോ​ർ​ജ്. ജോ​ർ​ഡി ​എ​ൻ.​വ​ർ​ഗീ​സ്, റെ​ബി ജോ​സ്, സാ​ബു പൊ​തൂ​ർ, ഷീ​ന സ​ണ്ണി തു​ട​ങ്ങി വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സം​ഘ​ട​നാ നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പൈ​നാ​പ്പി​ൾ ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി.​ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ജോ​ജോ ജോ​സ​ഫ്, ഷാ​ജി ജോ​ർ​ജ് പു​ളി​യ്ക്ക​ൽ, ത​ങ്ക​ച്ച​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.