സൗ​രോ​ർ​ജ വൈ​ദ്യു​തീ​ക​ര​ണ പദ്ധതി ഉദ്ഘാടനം നടത്തി
Thursday, February 20, 2020 10:57 PM IST
മു​ട്ടം : ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ല് വീ​ടു​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി സ്ഥാ​പി​ച്ചു ന​ൽ​കി​യ സൗ​രോ​ർ​ജ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ച്ചു. വെ​ട്ടം മാ​ഗ​സി​ൻ പ്ര​കാ​ശ​നം പ്രി​ൻ​സി​പ്പ​ൽ ടെ​സി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. മേ​ലു​കാ​വ് മേ​ച്ചാ​ലി​ലെ ര​ണ്ട് വീ​ടു​ക​ൾ​ക്കും പൂ​മാ​ല മേ​ത്തൊ​ട്ടി​യി​ലേ​യും മ​ണ​ക്കാ​ടി​ലെ ഓ​രോ വീ​ടു​ക​ൾ​ക്കു​മാ​ണ് സൗ​രോ​ർ​ജ സം​വി​ധാ​നം സൗ​ജ​ന്യ​മാ​യി സ്ഥാ​പി​ച്ച് ന​ൽ​കി​യ​ത്.
പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​ജി​ത് സെ​ൻ, മു​ട്ടം യൂ​ണി​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.