വ​ർ​ക്ക്ഷോ​പ്പി​നു തീ​പി​ടി​ച്ച് വ​ൻ നാ​ശ​ന​ഷ്ടം
Thursday, February 20, 2020 11:02 PM IST
ക​ട്ട​പ്പ​ന: ഐ​ടി​ഐ ജം​ഗ്ഷ​നു സ​മീ​പ​ത്തെ വ​ർ​ക്ക്ഷോ​പ്പി​ലു​ണ്ടാ​യ അ​ഗ്നി ബാ​ധ​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. ന്യൂ ​ഗ്യാ​ല​ക്സി വ​ർ​ക്ക് ഷോ​പ്പി​ലാ​ണ് ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷം തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഗ​വ​ണ്‍​മെ​ന്‍റ് വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ൾ​പ്പെ​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഇ​വി​ടെ ന​ട​ത്താ​റു​ണ്ട്. വ​ർ​ക്ക്ഷോ​പ്പി​നു സ​മീ​പ​ത്തെ വീ​ട്ടു​കാ​രാ​ണ് തീ ​പ​ട​രു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ അ​ഗ്നി​ശ​മ​ന സേ​ന​യെ​യും വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​രെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാ​വി​ഭാ​ഗം ഒ​രു​ മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ് തീ ​അ​ണ​ച്ച​ത്.

വ​ർ​ക് ഷോ​പ്പി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ഓ​യി​ൽ ബാ​ര​ലു​ക​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്ന​താ​ണ് വ​ൻ​നാ​ശ​ത്തി​ൽ വ​ഴി​വ​ച്ച​ത്. 12 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. വ​ർ​ക്ക് ഷോ​പ്പി​നു​ള്ളി​ൽ കി​ട​ന്നി​രു​ന്ന മി​നി ലോ​റി​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​ഗ്നി​ബാ​ധ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് സം​ശ​യം. ക​ന്പം​മെ​ട്ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് വ​ർ​ക്ക്ഷോ​പ്പ്.