ജീ​പ്പ് മ​ര​ത്തി​ലി​ടി​ച്ച് മൂ​ന്നു​ പേ​ർ​ക്ക് പ​രി​ക്ക്
Thursday, February 20, 2020 11:02 PM IST
മൂ​ന്നാ​ർ: എ​തി​രേ​വ​ന്ന വാ​ഹ​ന​ത്തി​നു സൈ​ഡു​കൊ​ടു​ക്കാ​ൻ വെ​ട്ടി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട ജീ​പ്പ് റോ​ഡ​രി​കി​ലു​ള്ള മ​ര​ത്തി​ലി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ദേ​വി​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജയ​കു​മാ​ർ (31), അ​നൂ​പ് (36), ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന് ബേ​ബി (67) എ​ന്നി​വ​ർ​ക്കാ​ണ്് പ​രി​ക്കേ​റ്റ​ത്. നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും ദേ​വി​കു​ള​ത്തേ​ക്ക് വ​രു​ന്ന വ​ഴി​യി​ൽ ദേ​വി​കു​ളം ബ്ലോ​ക്ക് ഓ​ഫീ​സി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. പ​രി​ക്കേ​റ്റ​വ​ർ​ക്ക് മൂ​ന്നാ​ർ ഹൈ​റേ​ഞ്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി.