ഹൃ​ദ​യ​പൂ​ർ​വം പ​ദ്ധ​തി 50 ദി​വ​സം പി​ന്നി​ട്ടു
Thursday, February 20, 2020 11:15 PM IST
പീ​രു​മേ​ട്: വ​യ​റെ​രി​യു​ന്ന​വ​രു​ടെ മി​ഴി നി​റ​യാ​തി​രി​ക്കാ​ൻ ഡി​വൈ​എ​ഫ്ഐ ന​ട​ത്തു​ന്ന ഹൃ​ദ​യ​പൂ​ർ​വം പ​ദ്ധ​തി അ​ന്പ​തു​ദി​വ​സം പി​ന്നി​ട്ടു. വി​വി​ധ മേ​ഖ​ലാ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ​നി​ന്നും ശേ​ഖ​രി​ക്കു​ന്ന പൊ​തി​ച്ചോ​റാ​ണ് പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ അ​ന്പ​താം​ദി​വ​സം ഏ​ല​പ്പാ​റ ബ്ലോ​ക്ക് ക​മ്മി​റ്റി പോ​തി​ച്ചോ​ർ വി​ത​ര​ണം​ചെ​യ്തു. കെ ​എ​സ്കെ​ടി​യു ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ജി​ല്ല​യി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ജി​ല്ല​യി​ലെ മ​റ്റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും പ​രി​പാ​ടി ന​ട​ക്കു​ന്നു​ണ്ട്. പീ​രു​മേ​ട്, ഏ​ല​പ്പാ​റ, വ​ണ്ടി​പ്പെ​രി​യാ​ർ ബ്ലോ​ക്കു​ക​ളി​ലെ 35 വി​ല്ലേ​ജ് ക​മ്മി​റ്റി​ക​ളി​ൽ​നി​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ വി​ത​ര​ണ​ത്തി​ന് പൊ​തി​ച്ചോ​ർ ശേ​ഖ​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്കു​മാ​യാ​ണ് പൊ​തി​ച്ചോ​ർ വി​ത​ര​ണം​ ചെ​യ്യു​ന്ന​ത്.

യോ​ഗ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ബി. ​അ​നൂ​പ്, ര​വി​കു​മാ​ർ, മു​കേ​ഷ്, പ്ര​ദീ​പ്, കാ​ളീ​ശ്വ​ര​ൻ, ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.