ബൈ​ക്ക് കേ​ബി​ൾ​ക്കുഴി​യി​ൽ വീ​ണ് അ​ച്ഛ​നും മ​ക​ൾ​ക്കും പ​രി​ക്ക്
Thursday, February 20, 2020 11:15 PM IST
നെ​ടു​ങ്ക​ണ്ടം: ഭൂ​ഗ​ർ​ഭ കേ​ബി​ൾ സ്ഥാ​പി​ക്കാ​നാ​യി റോ​ഡ​രി​കി​ൽ നി​ർ​മി​ച്ച കു​ഴി​യി​ൽ​വീ​ണ് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. നാ​ലു വ​യ​സു​കാ​രി​ക്കും അ​ച്ഛ​നും ഗു​രു​ത​ര പ​രി​ക്ക്. പു​ഷ്പ​ക്ക​ണ്ടം മ​ണ്ണി​ച്ചേ​രി​ൽ ഫൈ​സ​ൽ(30), മ​ക​ൾ ഫ​ർ​സാ​ന ഫാ​ത്തി​മ (നാ​ല്) എ​ന്നി​വ​ർ തൂ​ക്കു​പാ​ല​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ഓ​ടെ അ​ങ്ക​ണ​വാ​ടി​യി​ൽ​നി​ന്നും മ​ക​ളു​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും​വ​ഴി പു​ഷ്പ​ക്ക​ണ്ടം - അ​ണ​ക്ക​ര​മെ​ട്ട് റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്ന് ഫൈ​സ​ൽ പ​റ​ഞ്ഞു. ബൈ​ക്ക് കു​ഴി​യി​ലേ​ക്ക് പ​തി​ച്ച​തോ​ടെ അ​ച്ഛ​നും മ​ക​ളും റോ​ഡ​രി​കി​ലെ മെ​റ്റ​ൽ കൂ​ന​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.

ഫൈ​സ​ലി​ന്‍റെ ത​ല​യ്ക്കും കാ​ലി​നും പ​രി​ക്കു​ണ്ട്. ഇ​ട​തു കൈ​ക്കും തോ​ളി​നും പൊ​ട്ട​ലു​ണ്ട്. നാ​ലു വ​യ​സു​കാ​രി​യു​ടെ ഇ​ട​തു ക​ണ​ങ്കാ​ലി​നും കൈ​ക്കും സാ​ര​മാ​യ പ​രി​ക്കു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​ട്ടും മൊ​ഴി​യെ​ടു​ക്കാ​ൻ​പോ​ലും ആ​രും എ​ത്തി​യി​ല്ലെ​ന്നും ഫൈ​സ​ൽ പ​റ​ഞ്ഞു.

അ​ണ​ക്ക​ര​മെ​ട്ടി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​റ്റാ​ടി​പ്പാ​ട​ത്തു​നി​ന്നും വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​നാ​യി യാ​തൊ​രു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണ് ഭൂ​ഗ​ർ​ഭ കേ​ബി​ൾ സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഇ​ടു​ന്ന കേ​ബി​ളു​ക​ൾ ഭൂ​മി​ക്ക​ടി​യി​ൽ നി​യ​മാ​നു​സൃ​ത​മാ​യ താ​ഴ്ച​യി​ല​ല്ല സ്ഥാ​പി​ക്കു​ന്ന​തെ​ന്നും കേ​ബി​ളി​ട്ട​ശേ​ഷം കു​ഴി മൂ​ടു​ന്ന​തി​ന് ക​രാ​റു​കാ​ര​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

പ​ല​യി​ട​ത്തും റോ​ഡി​ൽ യാ​ത്രാ​ത​ട​സം സ്യ​ഷ്ടി​ച്ച് കു​ഴി​ക​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള​താ​യും നി​ർ​മാ​ണ സാ​ധ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ അ​ല​ക്ഷ്യ​മാ​യി ത​ള്ളി​യി​രി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സ​മാ​ന​മാ​യ അ​പ​ക​ട​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് നി​ര​വ​ധി ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.